അഡള്‍ട്ട് കണ്ടന്റ് വീഡിയോസ് ചെയ്യുന്ന ആ സ്ത്രീ ഇന്‍സ്റ്റഗ്രാമിലൂടെ പച്ചക്ക് കാര്യങ്ങള്‍ വിളിച്ചു പറയുന്നു, കുട്ടികള്‍ കാണുമെന്ന ബോധം അവര്‍ക്കില്ല: അപര്‍ണ ദാസ്
Entertainment
അഡള്‍ട്ട് കണ്ടന്റ് വീഡിയോസ് ചെയ്യുന്ന ആ സ്ത്രീ ഇന്‍സ്റ്റഗ്രാമിലൂടെ പച്ചക്ക് കാര്യങ്ങള്‍ വിളിച്ചു പറയുന്നു, കുട്ടികള്‍ കാണുമെന്ന ബോധം അവര്‍ക്കില്ല: അപര്‍ണ ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 16th May 2025, 4:23 pm

ഞാന്‍ പ്രകാശനിലൂടെ സിനിമാലോകത്തേക്ക് എത്തിയ നടിയാണ് അപര്‍ണ ദാസ്. മലയാളത്തിന് പുറമെ തമിഴിലും തന്റെ സാന്നിധ്യമറിയിച്ച അപര്‍ണ വളരെ പെട്ടെന്ന് ശ്രദ്ധേയയായി. സോഷ്യല്‍ മീഡിയയുടെ മോശം വശങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് അപര്‍ണ ദാസ്. അഡള്‍ട്ട് കണ്ടന്റുകളുള്ള വെബ് സീരീസുകള്‍ ചെയ്യുന്ന ഒരു സ്ത്രീയുണ്ടെന്നും അവരുടെ പേര് പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അപര്‍ണ ദാസ് പറഞ്ഞു.

അവരുടെ പ്ലാറ്റ്‌ഫോമില്‍ മാത്രമേ ആ വീഡിയോസ് ഉള്ളൂവെന്നും അതിന് താന്‍ എതിരല്ലെന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അതിന്റെ മേക്കിങ് വീഡിയോസ് സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യുന്നുണ്ടെന്നും അത് നല്ല കാര്യമായി തനിക്ക് തോന്നുന്നില്ലെന്നും അപര്‍ണ ദാസ് പറയുന്നു. അടുത്തിടെ താന്‍ അവരുടെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ കണ്ടെന്നും എല്ലാ കാര്യങ്ങളും പച്ചക്കാണ് പറയുന്നതെന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു.

കുട്ടികളെല്ലാം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന കാലമാണ് ഇതെന്നും അത്തരം വീഡിയോകള്‍ അവരെ മോശമായി സ്വാധീനിക്കുമെന്നും അപര്‍ണ ദാസ് പറഞ്ഞു. ഓപ്പോസിറ്റ് ജെന്‍ഡറിനെക്കുറിച്ച് തെറ്റായ ധാരണകള്‍ ഇത്തരം വീഡിയോകള്‍ കുട്ടികളില്‍ ഉണ്ടാക്കുമെന്നും അത് വലിയ ദോഷം ചെയ്യുമെന്ന് താന്‍ കരുതുന്നുണ്ടെന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു.

എല്ലാ കാര്യങ്ങളും പച്ചക്ക് പറയുന്നതിനാല്‍ പബ്ലിക് പ്ലെയ്‌സില്‍ വെച്ച് ഫോണ്‍ നോക്കാന്‍ തനിക്ക് ഭയമാണെന്നും അപര്‍ണ പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ രക്ഷിതാക്കള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അവരെ എല്ലാ കാര്യങ്ങളും പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കണമെന്നും അപര്‍ണ ദാസ് പറയുന്നു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു അപര്‍ണ ദാസ്.

‘അഡള്‍ട്ട് കണ്ടന്റുകളുള്ള വെബ് സീരീസ് ഇപ്പോള്‍ മലയാളത്തിലും ഇറങ്ങുന്നുണ്ട്. ഒരു സ്ത്രീയാണ് അതിന്റെ പ്രൊഡ്യൂസര്‍. അവരുടെ പേര് ഞാന്‍ പറയുന്നില്ല. അത്തരം സീരീസുകള്‍ വേണമോ വേണ്ടയോ എന്ന കാര്യത്തില്‍ അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല. പക്ഷേ, അത് എങ്ങനെ പ്രൊമോട്ട് ചെയ്യുന്നു എന്നത് എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. ആ വീഡിയോസ് എങ്ങനെ ഷൂട്ട് ചെയ്യുന്നു എന്നത് ഇന്‍സ്റ്റഗ്രാമിലൂടെയാണ് അവര്‍ ഷെയര്‍ ചെയ്യുന്നത്.

അത് ഒരു തരത്തിലും എനിക്ക് അംഗീകരിക്കാന്‍ സാധിക്കില്ല. കാരണം, കുട്ടികളൊക്കെ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ ഇത്തരം വീഡിയോസ് വന്നാല്‍ അത് സമൂഹത്തെ മോശമായി ബാധിക്കും. പച്ചക്കാണ് ആ സ്ത്രീ ഓരോന്ന് പറയുന്നത്. ഇതൊക്കെ കേള്‍ക്കുന്ന കുട്ടികള്‍ സ്‌കൂളില്‍ പോയാല്‍ ഓപ്പോസിറ്റ് ജെന്‍ഡറിനെക്കുറിച്ച് തെറ്റായ ചിത്രമായിരിക്കും ലഭിക്കുക.

 

അത് വലിയ ദോഷം ചെയ്യും. കഴിഞ്ഞ ദിവസമാണ് ഞാന്‍ ആ വീഡിയോ കണ്ടത്. വല്ലാതെ ഡിസ്റ്റര്‍ബ്ഡ് ആയി. പബ്ലിക് പ്ലെയ്‌സില്‍ വെച്ച് ഫോണ്‍ നോക്കാന്‍ പേടിയാണ്. കുട്ടികള്‍ ഇത്തരം വീഡിയോകള്‍ കാണുന്നില്ലെന്ന് രക്ഷിതാക്കളാണ് ഉറപ്പുവരുത്തേണ്ടത്,’ അപര്‍ണ ദാസ് പറഞ്ഞു.

Content Highlight: Aparna Das reacts against the adult content video promotion in Instagram