അന്ന് ആസിക്കയുടെ മുഖം കണ്ടപ്പോള്‍ ആദ്യം ദേഷ്യം തോന്നി; ഞാനത് ഇക്കയോട് പറഞ്ഞു: അപര്‍ണ ബാലമുരളി
Entertainment
അന്ന് ആസിക്കയുടെ മുഖം കണ്ടപ്പോള്‍ ആദ്യം ദേഷ്യം തോന്നി; ഞാനത് ഇക്കയോട് പറഞ്ഞു: അപര്‍ണ ബാലമുരളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 16th April 2025, 1:50 pm

മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് സിനിമയിലേക്ക് എത്തുന്നത്. വളരെ പെട്ടെന്ന് യുവാക്കള്‍ക്കിടയില്‍ വലിയൊരു ഫാന്‍ബേസ് സൃഷ്ടിക്കാന്‍ ആസിഫിന് സാധിച്ചു.

ഇടയ്ക്ക് തുടര്‍പരാജയങ്ങള്‍ നേരിട്ട നടന്‍ കഴിഞ്ഞ കുറച്ച് സിനിമകളിലൂടെ വമ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. കഴിഞ്ഞവര്‍ഷം ആസിഫിന്റെ വ്യത്യസ്തമായ പെര്‍ഫോമന്‍സ് കണ്ട ചിത്രമായിരുന്നു അഡിയോസ് അമിഗോ.

യാതൊരു ഉത്തരവാദിത്തവും ഇല്ലാതെ എല്ലാവരുടെയും ജീവിതത്തില്‍ കയറി ഇടപെടുന്ന പ്രിന്‍സ് എന്ന കഥാപാത്രം ആസിഫില്‍ ഭദ്രമായിരുന്നു. ഒപ്പം മുമ്പ് കാണാത്ത ഗെറ്റപ്പിലാണ് ആസിഫ് അലി അഡിയോസ് അമിഗോയില്‍ പ്രത്യക്ഷപ്പെട്ടത്.

ഇപ്പോള്‍ ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ഈ ചിത്രത്തിലെ ആസിഫിന്റെ ഗെറ്റപ്പിനെ കുറിച്ച് പറയുകയാണ് നടി അപര്‍ണ ബാലമുരളി. സിനിമയില്‍ സുരാജ് വെഞ്ഞാറമൂടിന്റെ സഹോദരിയുടെ കഥാപാത്രത്തിന് ശബ്ദം നല്‍കിയത് അപര്‍ണയായിരുന്നു.

അഡിയോസ് അമിഗോ സിനിമയില്‍ ഞാന്‍ ഡബ്ബ് ചെയ്തിട്ടുണ്ട്. സുരാജേട്ടന്റെ സഹോദരിക്ക് വേണ്ടിയായിരുന്നു ഡബ്ബ് ചെയ്തത്. ഞാന്‍ അന്ന് ഡബ്ബിങ്ങ് കഴിഞ്ഞതും ആസിക്കക്ക് മെസേജ് അയച്ചു.

‘ഇക്ക, എനിക്ക് ആദ്യം ഇക്കയുടെ മുഖം കണ്ടപ്പോള്‍ വലിയ ദേഷ്യമാണ് തോന്നിയത്. ആ ലുക്ക് എനിക്ക് ഇഷ്ടമായില്ല’ എന്നായിരുന്നു ഞാന്‍ ആസിക്കക്ക് മെസേജ് അയച്ചത്.

പക്ഷെ അതിലെ കുറച്ച് സീനുകള്‍ നഹാസ് (സംവിധായകന്‍ നഹാസ് നാസര്‍) എനിക്ക് കാണിച്ചു തന്നു. ആ സമയത്ത് എനിക്ക് നന്നായി ഇഷ്ടമായി. ആ കഥാപാത്രത്തിന് ഇക്കയുടെ ലുക്ക് കറക്ടായിരുന്നു. അന്ന് തന്നെ ഞാന്‍ ‘ഇപ്പോള്‍ എനിക്ക് പരാതിയില്ല’ എന്ന് പറഞ്ഞു (ചിരി),’ അപര്‍ണ ബാലമുരളി പറയുന്നു.

Content Highlight: Aparna Balamurali Talks About Asif Ali’s Look In Adios Amigo Movie