മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് അനുശ്രീ. 2012ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലെയ്‌സ് എന്ന ചിത്രത്തിലൂടെയാണ് നടി തന്റെ കരിയര്‍ ആരംഭിക്കുന്നത്. ആ സിനിമയിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് അനുശ്രീ. 2012ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലെയ്‌സ് എന്ന ചിത്രത്തിലൂടെയാണ് നടി തന്റെ കരിയര്‍ ആരംഭിക്കുന്നത്. ആ സിനിമയിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പിന്നീട് ചന്ദ്രേട്ടന്‍ എവിടെയാ, മഹേഷിന്റെ പ്രതികാരം, ഇതിഹാസ തുടങ്ങിയ സിനിമകളിലൂടെയാണ് അനുശ്രീ ഒരു മുന്‍നിര നടിയായി വരുന്നത്. ഇപ്പോള്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സിനിമ തനിക്ക് വരുത്തിയ മാറ്റങ്ങള്‍ എന്തൊക്കെയാണ് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് നടി.
ഇന്ന് താന്‍ പ്രകടിപ്പിക്കുന്ന ധൈര്യം സിനിമ സമ്മാനിച്ചതാകാമെന്നും സിനിമയില്‍ വന്നതിനുശേഷം ആളുകളെ തിരിച്ചറിയാനും അഭിപ്രായം തുറന്നുപറയാനും കഴിയുന്നുണ്ടെന്നും അനുശ്രീ പറയുന്നു. സ്വന്തം ഇഷ്ടങ്ങള്‍ക്ക് മുന്‍ഗണന നല്‍കി ജീവിക്കാനാകുന്നുണ്ടെന്നും സ്വന്തം കാലില്‍ ഉറച്ചുനില്‍ക്കാന്‍ പറ്റും എന്ന് ബോധ്യപ്പെടുമ്പോള്‍ ഏത് പെണ്‍കുട്ടിയിലും ഈ ധൈര്യം പ്രകടമാകുമെന്നും അനുശ്രീ പറഞ്ഞു.
ഇതുവരെ ചെയ്ത സിനിമകളില്‍ താന്‍ സന്തോഷവതിയായിരുന്നുവെന്നും ഇഷ്ടപ്പെടാത്ത ഒരു സിനിമയും താന്‍ ഇതുവരെയും ചെയ്തിട്ടില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ കരിയറില്‍ ഇതിലും രണ്ടിരട്ടി സിനിമകളുടെ പേര് കാണുമായിരുന്നുവെന്നും അനുശ്രീ വ്യക്തമാക്കി.

‘ഇന്ന് ഞാന്‍ പ്രകടിപ്പിക്കുന്ന ധൈര്യം സിനിമ സമ്മാനിച്ചതാകാം. നാട്ടിന്‍പുറത്തെ മനുഷ്യരെയും ചുറ്റുപാടുകളെയും മാത്രമാണ് സിനിമയില്‍ എത്തുന്നതിന് മുമ്പ് ഞാന്‍ കണ്ടിട്ടുള്ളത്. ചിരിച്ചുകാണിക്കുന്നവരെല്ലാം നല്ലവരാണ് എന്നാണ് അന്നൊക്കെ വിശ്വസിച്ചിരുന്നത്. മനസിലുള്ള പല അഭിപ്രായങ്ങളും തുറന്നുപറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല.
എന്നാല്‍ സിനിമയില്‍ വന്നതിനുശേഷം ആളുകളെ തിരിച്ചറിയാനും അഭിപ്രായം തുറന്നുപറയാനും സാധിക്കുന്നുണ്ട്. സ്വന്തം ഇഷ്ടങ്ങള്‍ക്ക് മുന്‍ഗണന നല്‍കി ജീവിക്കാനാകുന്നു. സ്വന്തം കാലില്‍ ഉറച്ചുനില്‍ക്കാന്‍ പറ്റും എന്ന് ബോധ്യപ്പെടുമ്പോള്‍ ഏത് പെണ്‍കുട്ടിയിലും ഈ ധൈര്യം പ്രകടമാകും.
ഇതുവരെ ചെയ്ത സിനിമകളില്‍ ഒത്തിരി സന്തോഷമുണ്ട്. ഇഷ്ടപ്പെടാത്ത ഒരു സിനിമയും ഇതുവരെ ചെയ്തിട്ടില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ കരിയറില്‍ ഇതിലും രണ്ടിരട്ടി സിനിമകളുടെ പേര് കാണുമായിരുന്നു. ചെയ്യാന്‍ പറ്റും എന്ന് മനസ് പറയുന്ന കഥാപാത്രങ്ങള്‍ മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്,’ അനുശ്രീ പറഞ്ഞു.
Content Highlight: Anusree Talks About The Changes Happened Her After Coming To Film Industry