മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് അനുശ്രീ. 2012ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്‌ലെയ്സ്. എന്ന ചിത്രത്തിലൂടെയാണ് നടി തന്റെ കരിയര്‍ ആരംഭിക്കുന്നത്. ആ സിനിമയിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പിന്നീട് ചന്ദ്രേട്ടന്‍ എവിടെയാ, മഹേഷിന്റെ പ്രതികാരം, ഇതിഹാസ തുടങ്ങിയ സിനിമകളിലൂടെയാണ് അനുശ്രീ ഒരു മുന്‍നിര നടിയായി വരുന്നത്. ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട തന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങള്‍ ഏതൊക്കെയാണ് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് അനുശ്രീ.
ഡയമണ്ട് നെക്ക്‌ലേസിലെയും ചന്ദ്രേട്ടന്‍ എവിടെയാ എന്നീ ചിത്രങ്ങങ്ങളിലെ കഥാപാത്രങ്ങള്‍ക്ക് ഏറ്റവും റിലേറ്റ് ചെയ്യാന്‍ പറ്റുന്നതാണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും ഇപ്പോഴും പൊതുപരിപാടികളില്‍ പോയാല്‍ ആ സിനിമയിലെ ഡയലോഗുകള്‍ തന്നെക്കൊണ്ട് പറയിപ്പിക്കാറുണ്ടെന്നും അനുശ്രീ പറയുന്നു. ചെയ്ത കഥാപാത്രങ്ങള്‍ എക്കാലവും പ്രേക്ഷകര്‍ ഓര്‍ക്കുകയെന്നാണ് എല്ലാ അഭിനേതാവിന്റെയും ആഗ്രഹമെന്നും അതില്‍ താന്‍ സന്തോഷവതിയാണെന്നും അനുശ്രീ കൂട്ടിച്ചേര്‍ത്തു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു അവര്‍.
‘ഡയമണ്ട് നെക്ക്ലേസ്‘, ‘ചന്ദ്രേട്ടന്‍ എവിടെയാ‘ എന്നീ സിനിമകളിലെ കഥാപാത്രങ്ങളാണ് ആള്‍ക്കാര്‍ക്ക് ഏറ്റവും റിലേറ്റ് ചെയ്യാന്‍ പറ്റിയതെന്ന് തോന്നാറുണ്ട്. ഇപ്പോഴും പൊതുപരിപാടികളില്‍ പോയാല്‍ ‘അരുണേട്ടാ ഐ മിസ് യൂ’, ‘ചന്ദ്രേട്ടന്‍ എവിടെയാ’ എന്ന് എന്നെക്കൊണ്ട് പറയിപ്പിക്കും. ചെയ്ത കഥാപാത്രങ്ങളെ എല്ലാക്കാലവും പ്രേക്ഷകര്‍ ഓര്‍ക്കുക എന്നതാണല്ലോ ഓരോ അഭിനേതാവും സ്വപ്നം കാണുന്നത്. അക്കാര്യത്തില്‍ സന്തോഷവതിയാണ്,’ അനുശ്രീ പറയുന്നു.
സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത് 2015 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ചന്ദ്രേട്ടന്‍ എവിടെയാ. ദിലീപ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന സിനിമയില്‍ അനുശ്രീ, നമിത പ്രമോദ് തുടങ്ങിയവരും പ്രധാനവേഷത്തില്‍ എത്തിയിരുന്നു. സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ആഷിഖ് ഉസ്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചത്.
Content Highlight: Anusree talks about her fims Diamond Necklace and Chadrettan evideya