മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് അനുശ്രീ. 2012ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലെയ്‌സ്. എന്ന ചിത്രത്തിലൂടെയാണ് നടി തന്റെ കരിയര്‍ ആരംഭിക്കുന്നത്. ആ സിനിമയിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് അനുശ്രീ. 2012ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലെയ്‌സ്. എന്ന ചിത്രത്തിലൂടെയാണ് നടി തന്റെ കരിയര്‍ ആരംഭിക്കുന്നത്. ആ സിനിമയിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പിന്നീട് ചന്ദ്രേട്ടന്‍ എവിടെയാ, മഹേഷിന്റെ പ്രതികാരം, ഇതിഹാസ തുടങ്ങിയ സിനിമകളിലൂടെയാണ് അനുശ്രീ ഒരു മുന്‍നിര നടിയായി വരുന്നത്. ഇപ്പോള്‍ നാടന്‍ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ അല്പം കൂടി എളുപ്പമാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് അനുശ്രീ.
നാട്ടിന്‍ പുറത്ത് ജനിച്ചതുകൊണ്ടാകാം അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ എളുപ്പമാണെന്ന് അനുശ്രീ പറയുന്നു. ഇനി എത്രത്തോളം അങ്ങനെയുള്ള കഥാപാത്രങ്ങള്‍ കിട്ടുമെന്ന് അറിയില്ലെന്നും സിനിമാരീതികള്‍ മാറിയെന്നും നടി പറയുന്നു. പുതിയ സിനിമകളില്‍ ഭാര്യാകഥാപാത്രങ്ങള്‍ തന്നെ കുറവാണെന്നും സിനിമകളിലിപ്പോള്‍ നമ്മുടെ കുടുംബങ്ങളെയോ ചുറ്റുപാടുകളെയോ ഒന്നും സിനിമയില്‍ കാണാന്‍ സാധിക്കുന്നില്ലെന്നും അനുശ്രീ പറഞ്ഞു.
‘ഇതിഹാസ‘ പോലെയുള്ള സിനിമകളിലെ സേഫ് സോണിന് പുറത്തുള്ള കഥാപാത്രങ്ങള്‍ ചെയ്തപ്പോഴാണ് കുറച്ചധികം ഹോംവര്‍ക്ക് വേണ്ടി വന്നതെന്നും സിഗരറ്റ് വലിക്കുകയും മതിലുചാടുകയുമൊക്കെ ചെയ്യുന്ന കഥാപാത്രമായിരുന്നു അതെന്നും നടി പറഞ്ഞു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു അനുശ്രീ.
‘നാട്ടിന്‍പുറത്ത് ജനിച്ചത് കൊണ്ടാകാം, നാടന്‍ കഥാപാത്രങ്ങള്‍ ചെയ്യാന്‍ എളുപ്പമാണ്. പക്ഷേ, ഇനി എത്രത്തോളം അങ്ങനെയുള്ള കഥാപാത്രങ്ങള്‍ കിട്ടുമെന്ന് അറിയില്ല. കാരണം സിനിമാരീതികള്‍ മാറി. പുതിയ സിനിമകളില്‍ ഭാര്യാകഥാപാത്രങ്ങള്‍ തന്നെ കുറവാണ്. സിനിമകളിലിപ്പോള്‍ ചേട്ടത്തിയമ്മയില്ല സഹോദരിയില്ല അമ്മയില്ല അമ്മായിയില്ല, വീട്ടിലുള്ള ആരുമില്ല. നമ്മുടെ കുടുംബങ്ങളെയോ ചുറ്റുപാടുകളെയോ ഒന്നും സിനിമയില്‍ കാണാന്‍ സാധിക്കാത്തപോലെ.
‘ഇതിഹാസ’ പോലെയുള്ള സിനിമകളിലെ സേഫ് സോണിന് പുറത്തുള്ള കഥാപാത്രങ്ങള്‍ ചെയ്തപ്പോഴാണ് കുറച്ചധികം ഹോംവര്‍ക്ക് വേണ്ടി വന്നത്. സിഗരറ്റ് വലിക്കുകയും മതിലുചാടുകയുമൊക്കെ ചെയ്യുന്ന കഥാപാത്രമായിരുന്നു അത്,’ അനുശ്രീ പറയുന്നു.
Content Highlight: Anusree says that she finds it easier to play traditional characters