സിനിമയുടെ സക്‌സസ് ഫോര്‍മുല ഇങ്ങനെയാണ് എന്ന് പറയുന്ന മണ്ടന്മാരുണ്ട്: അനുരാജ് മനോഹര്‍
Entertainment
സിനിമയുടെ സക്‌സസ് ഫോര്‍മുല ഇങ്ങനെയാണ് എന്ന് പറയുന്ന മണ്ടന്മാരുണ്ട്: അനുരാജ് മനോഹര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 30th May 2025, 5:23 pm

 

ഇഷ്‌ക് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അനുരാജ് മനോഹര്‍. പ്രമാണി, ദി ത്രില്ലര്‍, ഗ്രാന്‍ഡ്മാസ്റ്റര്‍,പുള്ളിക്കാരന്‍ സ്റ്റാറാ, കുട്ടനാടന്‍ മാര്‍പ്പാപ്പ എന്നീ ചിത്രങ്ങളില്‍ സഹസംവിധായകനായി കരിയര്‍ ആരംഭിച്ച വ്യക്തിയാണ് അദ്ദേഹം.

അനുരാജിന്റെ ഏറ്റവും പുതിയ ചിത്രമായ നരിവേട്ട തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്. 2003ല്‍ നടന്ന മുത്തങ്ങ ഭൂസമരവും അതിനോടനുബന്ധിച്ച് നടന്ന പൊലീസ് വെടിവെപ്പുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ ടൊവിനോ തോമസിന് പുറമെ ചേരന്‍, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ വന്‍താരനിര അണിനിരക്കുന്നുണ്ട്.

ഇപ്പോള്‍ സിനിമക്കൊരു എഴുതിവെച്ച നിയമമോ സക്‌സസ് ഫോര്‍മുലയോ ഇല്ലെന്ന് പറയുകയാണ് അനുരാജ് മനോഹര്‍. സിനിമയില്‍ ഇന്ന സമയത്ത് പാട്ട് വേണം ഫൈറ്റ് വേണം എന്നൊക്കെ പറയുന്നവര്‍ മണ്ടന്‍ന്മാരാണെന്നും സിനിമക്ക് അങ്ങനെയൊരു ഫോര്‍മുല ഇല്ലെന്നും അനുരാജ് പറയുന്നു. സിനിമയില്‍ അങ്ങനെ വേണം ഇങ്ങനെ വേണമെന്ന് ഫോര്‍മുലകള്‍ പറയുന്നവരൊക്കെ മണ്ടന്മാരാണെന്നും ഇവിടെ അങ്ങനെയുള്ള കുറേ ആളുകള്‍ ഉണ്ടെന്നും അദ്ദേഹം പറയുന്നു. സിനിമക്ക് അങ്ങനെ എഴുതിവെച്ച ഒരു ഫോര്‍മുലയില്ലെന്നും അനുരാജ് കൂട്ടിച്ചേര്‍ത്തു. മീഡിയ വണ്ണില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമയില്‍ പത്താം മിനിറ്റില്‍ ഫൈറ്റ് വേണം. ഇരുപതാം മിനിറ്റില്‍ സോങ്ങ് വേണമെന്ന് പറയുന്ന എല്ലാവരും മണ്ടന്മാരാണ്. സകലതും മണ്ടന്മാരാണ്. കാരണം അങ്ങനെയൊരു സംഭവമേ ഇല്ല. എന്നിട്ട് വലിയ കുപ്പായമൊക്കെ ഇട്ട് വന്നിട്ട് സിനിമയില്‍ ഇതിങ്ങനെ വേണം മറ്റേ പടത്തില്‍ അങ്ങനെ ചെയ്തത് കണ്ടില്ലേ എന്നൊക്കെ പറഞ്ഞിട്ട് ഭയങ്കരമായിട്ട് ഇതിനെയങ്ങ് നിരൂപിച്ച് ഇതാണ് സക്‌സസ് ഫോര്‍മുല എന്നാക്കെ പറയുന്ന മണ്ടന്മാരുണ്ട്. മണ്ടന്മാരുടെ കോലാഹലമാണ് നമ്മുടെ നാട്ടില്‍. സിനിമക്ക് അങ്ങനെയൊരു എഴുതിവച്ച നിയമം ഇല്ല,’ അനുരാജ് മനോഹര്‍ പറയുന്നു.

Content Highlight: Anuraj Manohar says there is no written rule or success formula for cinema.