ഒരു നോട്ടം കൊണ്ട് നമ്മളെ കരയിക്കുന്ന നടനാണ് അദ്ദേഹം, ആ നടനല്ലാതെ മറ്റൊരാളെ കാസ്റ്റ് ചെയ്യാന്‍ പറ്റില്ല: അനുരാജ് മനോഹര്‍
Entertainment
ഒരു നോട്ടം കൊണ്ട് നമ്മളെ കരയിക്കുന്ന നടനാണ് അദ്ദേഹം, ആ നടനല്ലാതെ മറ്റൊരാളെ കാസ്റ്റ് ചെയ്യാന്‍ പറ്റില്ല: അനുരാജ് മനോഹര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 27th May 2025, 10:59 am

 

മറവികള്‍ക്കെതിരായ ഓര്‍മ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് നരിവേട്ട. 2003ല്‍ നടന്ന മുത്തങ്ങ ഭൂസമരവും അതിനോടനുബന്ധിച്ച് നടന്ന പൊലീസ് വെടിവെപ്പുമാണ് ചിത്രത്തിന്റെ പ്രമേയം. അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ടൊവിനോ തോമസിന് പുറമെ ചേരന്‍, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ വന്‍താരനിര അണിനിരക്കുന്നുണ്ട്. ഇഷ്‌കിന് ശേഷം അനുരാജ് സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്.

ഇപ്പോള്‍ സുരാജിനെ കുറിച്ച് സംസാരിക്കുകയാണ് അനുരാജ് മനോഹര്‍. സുരാജിന്റെ കഥാപാത്രം സിനിമയില്‍ വളരെ കൃത്യമാണെന്നും അദ്ദേഹത്തിനല്ലാതെ മറ്റൊരാള്‍ക്ക് ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിയില്ലെന്നും അനുരാജ് പറയുന്നു. റേഡിയോയുടെ ബാറ്ററി അതില്‍ കൃത്യമായി ഫിറ്റാകുന്നതുപോലെയാണ് സുരാജിന്റെ കഥാപാത്രം സിനിമയിലെന്നും അദ്ദേഹമില്ലെങ്കില്‍ ആ അഭാവം നന്നായി തോന്നുമെന്നും അനുരാജ് പറഞ്ഞു.

ഒരു നോട്ടം കൊണ്ട് പോലും നമ്മളെ കരയിപ്പിക്കുന്ന നടനാണ് സുരാജെന്നും അതേ നോട്ടത്തില്‍ ഒന്ന് തിരിഞ്ഞുനോക്കിയാല്‍ ദശമൂലം ദാമു ആവാനും അദ്ദേഹത്തിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു.

‘റേഡിയോയിലൊക്കെ നമ്മള്‍ ബാറ്ററി ഇടില്ലേ കറക്റ്റ് ഫിറ്റായിരിക്കും. ബാറ്ററി ഇട്ടുകഴിഞ്ഞാല്‍ അവിടെ വേറെ സ്‌പേയ്‌സ് ഉണ്ടാകില്ല. അതുപോലയാണ് സുരാജേട്ടന്‍ ഈ കഥാപാത്രത്തിലേക്ക് വരുന്നത്. വളരെ കൃത്യമായിരിക്കും. ശെരിക്കും സുരാജേട്ടനല്ലാതെ ആ കഥാപാത്രത്തിലേക്ക് മറ്റൊരാളെ റീപ്ലേസ് ചെയ്യാന്‍ പറ്റില്ല. അദ്ദേഹത്തിന്റെ ആബ്‌സെന്‍സ് അല്ലെങ്കില്‍ പ്രസന്‍സ് അത് ഫീല്‍ ചെയ്യും. സുരാജേട്ടന്‍ എന്ന ആക്ടര്‍ ഒരു നോട്ടത്തില്‍ നമ്മളെ കരയിക്കും. അതേ നോട്ടം ചിലപ്പോള്‍ തിരിഞ്ഞു നോക്കിയാല്‍ ദശമൂലം ദാമു ആവുകയും ചെയ്യുന്ന നടനാണ് അയാള്‍,’ അനുരാജ് മനോഹര്‍ പറയുന്നു.

Content Highlight: Anuraj Manohar  about Suraj Venjaramoodu