ജി.ആര്‍. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാര്‍’ എന്ന നോവലിനെ ആസ്പദമാക്കി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് പൊന്‍മാന്‍. ബേസില്‍ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കറാണ് പൊന്മാന്‍ സംവിധാനം ചെയ്തിരിക്കുന്നത്. ബേസില്‍ ജോസഫ് നായകനായെത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഇന്ദുഗോപനും ജസ്റ്റിന്‍ മാത്യുവും ചേര്‍ന്നാണ്.

പൊന്‍മാനില്‍ ബേസിലിനെ കൂടാതെ, സജിന്‍ ഗോപു, ലിജോമോള്‍ ജോസ്, ആനന്ദ് മന്മദന്‍, ദീപക് പറമ്പോള്‍, രാജേഷ് ശര്‍മ തുടങ്ങിയ മികച്ച താരനിരയാണ് ഒന്നിച്ചത്. ജനുവരി 30 ന് തിയേറ്ററിലെത്തിയ ചിത്രം മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്. സിനിമാ മേഖലയില്‍ നിന്ന് അടക്കം നിരവധി ആളുകളാണ് ചിത്രത്തെയും ബേസിലിന്റെ പ്രകടനത്തെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഇപ്പോള്‍ പൊന്മാനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് സംവിധായകനും നിര്‍മാതാവും നടനുമായ അനുരാഗ് കശ്യപ്.