2015ൽ അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച് പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം പ്രേമത്തിലൂടെ മലയാളസിനിമയിലേക്ക് ചുവടുവെച്ച നടിയാണ് അനുപമ പരമേശ്വരൻ. ചിത്രത്തിൽ മേരി എന്ന കഥാപാത്രത്തിനെയാണ് അനുപമ അവതരിപ്പിച്ചത്. ഇന്ന് മലയാളത്തിലെയും തെലുങ്കിലെയും തമിഴിലെയും അറിയപ്പെടുന്ന അഭിനേത്രിയാണ് അനുപമ പരമേശ്വരൻ.
റിലീസ് ചെയ്യാനിരിക്കുന്ന ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രമാണ് അനുപമയുടെ ഏറ്റവും പുതിയ ചിത്രം. തമിഴിൽ ഈ വർഷം പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഡ്രാഗണിലും നായികമാരിലൊരാൾ അനുപമയായിരുന്നു. ഇപ്പോൾ ഡ്രാഗൺ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് അനുപമ.
തന്നെ ഒരുപാട് ആളുകള്‍ അഭിനന്ദിച്ചിട്ടുള്ള കഥാപാത്രമാണ് ഡ്രാഗണ്‍ സിനിമയിലേത് എന്നും ആ കഥാപാത്രത്തിന് നല്ലൊരു ഇംപാക്ട് ഉണ്ടായി എന്നും അനുപമ പരമേശ്വരന്‍ പറയുന്നു.
ആ സിനിമ എല്ലാവരുടെയും ഹൃദയത്തിലുണ്ടാകുമെന്നും താന്‍ ഒരുപാട് എന്‍ജോയ് ചെയ്ത സിനിമയാണ് ഡ്രാഗണ്‍ എന്നും അവര്‍ പറഞ്ഞു.
തേപ്പുകാരി എന്ന പെണ്ണിനെ മെന്‍ഷന്‍ ചെയ്യുന്നതിന് പകരം അവരുടെ വശവും ആ സിനിമയില്‍ കാണിച്ചെന്നും അനുപമ കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ടി.വിയില്‍ സംസാരിക്കുകയായിരുന്നു നടി.
‘എന്നെ ഒരുപാട് ആളുകള്‍ അഭിനന്ദിച്ച കഥാപാത്രമാണ് ഡ്രാഗണിലേത്. ആ കഥാപാത്രത്തിന് ഒരു ഇംപാക്ട് ഉണ്ടായി. അതിനെക്കുറിച്ച് ഞാന്‍ സംസാരിക്കണമെന്നോ അല്ലെങ്കില്‍ ആളുകള്‍ സംസാരിക്കണമെന്നോ ഇല്ല. ആ സിനിമ എല്ലാവരുടെയും ഹൃദയത്തിലുണ്ടാകും. ഞാന്‍ ഒരുപാട് എന്‍ജോയ് ചെയ്ത കഥാപാത്രമാണ് അത്.
അതില്‍ ഏറ്റവും യുണീക്ക് ആയിട്ടുള്ള കാര്യം ചതിച്ചിട്ട് പോയ തേപ്പുകാരി എന്ന പെണ്ണിനെ മെന്‍ഷന്‍ ചെയ്യുന്നതിന് പകരം അവര്‍ക്കൊരു സൈഡുണ്ട്. എന്തുകൊണ്ടായിരിക്കാം എന്നുള്ളത് കാണിച്ചു. നായകന്റെ വീക്ഷണത്തില്‍ അവളെ വേറൊരുത്തനെ കെട്ടി, അവള് ചതിച്ചിട്ട് പോയി. പക്ഷെ, അവന്‍ ചെയ്തത് എന്താണെന്ന് അവന്‍ ആലോചിക്കുന്നില്ല,’ അനുപമ പരമേശ്വരൻ പറയുന്നു.