ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതിനെ കുറിച്ചുള്ള സര്‍ക്കാരിന്റെ പ്രസ്താവനകള്‍ ഫ്രാന്‍സില്‍ ജൂതവിരുദ്ധ സംഭവങ്ങള്‍ക്ക് ആക്കം കൂട്ടിയെന്നായിരുന്നു അദ്ദേഹം കത്തില്‍ പറഞ്ഞത്. ഇന്നലെ (ഞായറാഴ്ച) വാള്‍ സ്ട്രീറ്റ് ജേണലിലൂടെ ഈ തുറന്ന കത്ത് പ്രസിദ്ധീകരിക്കുകയായിരുന്നു.
ജൂത വിദ്വേഷ കുറ്റകൃത്യനിയമങ്ങള്‍ കൂടുതല്‍ അടിയന്തരമായി നടപ്പിലാക്കണമെന്നും ഇസ്രഈലിന് എതിരായ വിമര്‍ശനങ്ങള്‍ കുറയ്ക്കണമെന്നും ചാള്‍സ് കുഷ്‌നര്‍ ഇമ്മാനുവല്‍ മാക്രോണിനോട് കത്തിലൂടെ ആവശ്യപ്പെട്ടു.
ഫലസ്തീന്‍ രാഷ്ട്രത്തിന് അന്താരാഷ്ട്ര അംഗീകാരത്തിന് ആഹ്വാനം ചെയ്ത് ജൂതവിരുദ്ധതയ്ക്ക് സംഭാവന നല്‍കിയെന്ന് ആരോപിച്ച് ഇസ്രഈല്‍ പ്രധാനമന്ത്രി നെതന്യാഹു നേരത്തെ മാക്രോണിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കന്‍ അംബാസഡറുടെ കത്ത്.
ഇസ്രഈലിന് എതിരെ പരസ്യ പ്രസ്താവന നടത്തുന്നതിലൂടെയും ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതിനുള്ള സൂചന നല്‍കുന്നതിലൂടെയും തീവ്രവാദികള്‍ക്ക് ധൈര്യം നല്‍കുകയാണെന്ന് ചാള്‍സ് കുഷ്‌നര്‍ തന്റെ കത്തില്‍ പറയുന്നു.
ഇത് ആക്രമണത്തിന് ഇന്ധനമാകുമെന്നും ഫ്രാന്‍സിലെ ജൂതരുടെ ജീവിതം അപകടത്തിലാക്കുമെന്നും അദ്ദേഹം കത്തിലൂടെ പറഞ്ഞു. അതേസമയം അമേരിക്കന്‍ അംബാസഡറുടെ ആരോപണങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒപ്പം കുഷ്‌നറോട് ഇന്ന് (തിങ്കളാഴ്ച) ഹാജരാകാനും മന്ത്രാലയം ആവശ്യപ്പെട്ടു.
Content Highlight:Antisemitic accusations; France summons US ambassador over following open letter