എഡിറ്റര്‍
എഡിറ്റര്‍
‘തലസ്ഥാനത്തും രക്ഷയില്ല’; ഇംഗ്ലീഷ് ഫ്ളക്സുകളും കൊല്ലപ്പെട്ട സി.പി.ഐ.എം പ്രവര്‍ത്തകരുടെ ഫോട്ടോകളും; തിരുവനന്തപുരവും അമിത് ഷായെ സ്വീകരിച്ചത് ആര്‍.എസ്.എസ് ഭീകരതയുടെ നേര്‍ക്കാഴ്ചകള്‍
എഡിറ്റര്‍
Tuesday 17th October 2017 11:52am

 

തിരുവനന്തപുരം: കണ്ണൂരില്‍ തുടങ്ങിയ ജനരക്ഷാ യാത്ര തിരുവനന്തപുരത്ത് എത്തിയെങ്കിലും കുമ്മനത്തിനും ബി.ജെ.പി ജാഥയ്ക്കും ഇതുവരെ രക്ഷ ലഭിച്ചിട്ടില്ല. ഉദ്ഘാടന ദിവസം ആരംഭിച്ച തിരിച്ചടികള്‍ അവസാന ദിവസം തുടരുകയാണെന്നാണ് തിരുവനന്തപുരത്തെ നഗരകാഴ്ചകള്‍ വ്യക്തമാക്കുന്നത്.


Also Read: ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും പട്ടാളഭരണവും ഏകാധിപത്യത്തെയും അനുകൂലിക്കുന്നതായി സര്‍വ്വേ ഫലം


കണ്ണൂരില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായെയും സംഘത്തെയും സി.പി.ഐ.എം പ്രവര്‍ത്തകരും പൊതുജനങ്ങളും സ്വീകരിച്ചത് കടകള്‍ അടച്ചും ആര്‍.എസ്.എസ് ഭീകരത വെളിവാക്കുന്ന ഇംഗ്ലീഷ് ഫ്ളക്സുകള്‍ സ്ഥാപിച്ചുമായിരുന്നു. ഇതേ സ്വീകരണമാണ് തിരുവനന്തപുരവും കുമ്മനത്തിനും സംഘത്തിനും കരുതി വച്ചിരുന്നത്.

ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും നിരോധിക്കുക, ആര്‍.എസ്.എസ് ഭീകരത അവസാനിപ്പിക്കുക തുടങ്ങിയ ഇംഗ്ലീഷ് ഫ്ളക്സുകളാണ് തിരുവനന്തപുരത്ത് ഉയര്‍ന്നിരിക്കുന്നത്. ആര്‍.എസ്.എസ് അക്രമങ്ങള്‍ വെളിവാക്കുന്ന ചിത്രങ്ങളും ഫ്‌ളെക്‌സുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.


Dont Miss: ജനരക്ഷായാത്ര കഴിഞ്ഞ് മടങ്ങിയ ബി.ജെ.പി പ്രവര്‍ത്തകന്‍ വൃദ്ധയെ പീഡിപ്പിച്ചു


യൂണിവേഴ്സിറ്റികോളേജ് പരിസരത്താണ് ഏറ്റവും കൂടുതല്‍ ഫ്ളക്സുകള്‍ ഉയര്‍ന്നിരിക്കുന്നത്. എസ്.എഫ്.ഐയുടെയും വിവിധ ഡിപ്പാര്‍ട്‌മെന്റുകളുടെയും നേതൃത്വത്തിലാണ് കോളേജ് പരിസരത്തെ ഫ്‌ളെക്‌സുകള്‍. നേരത്തെ അമിത് ഷാ കണ്ണൂരില്‍ എത്തിയപ്പോഴും സമാനരീതിയിലുള്ള സ്വീകരണമായിരുന്നു കണ്ണൂരില്‍ ലഭിച്ചത്.

അമിത് ഷാ എത്തുമെന്ന് പറഞ്ഞിരുന്ന പിണറായിയില്‍ നിരവധി ഫ്‌ളെക്‌സുകള്‍ ഈ രീതിയില്‍ ഉയര്‍ന്നിരുന്നു. ദേശീയ അധ്യക്ഷനോടൊപ്പമെത്തുന്ന മാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കാനും നേതാക്കളെ ലക്ഷ്യമിട്ടുമാണ് ഇംഗ്ലീഷ് ഫ്‌ളെക്‌സുകള്‍. പിണറായിലൂടെ ജാഥ കടന്നു പോകുമ്പോള്‍ കടകളെല്ലാം അടഞ്ഞ് കിടക്കുകയുമായിരുന്നു.

Advertisement