അന്‍സിബ ഹസന്‍ ഇനി AMMA ജോയിന്റ് സെക്രട്ടറി
Kerala
അന്‍സിബ ഹസന്‍ ഇനി AMMA ജോയിന്റ് സെക്രട്ടറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st July 2025, 3:58 pm

കൊച്ചി: A.M.M.A യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസന്‍ എതിരുകളിലാതെ തെരഞ്ഞെടുക്കപ്പെട്ടു. പതിമൂന്ന് പേരായിരുന്നു ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ചിരുന്നത്. ഇതില്‍ പന്ത്രണ്ട് പേരും പത്രിക പിന്‍വലിച്ചിതിനാല്‍ അന്‍സിബ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

അനൂപ് ചന്ദ്രന്‍, സരയൂ മോഹന്‍, ആശ അരവിന്ദന്‍, വിനു മോഹന്‍, സുരേഷ് കൃഷ്ണ, ടിനി ടോം എന്നിങ്ങനെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച എല്ലാവരും തന്നെ പത്രിക പിന്‍വലിച്ചു. മുമ്പ്  A.M.M.A എക്‌സിക്യൂട്ടീവ് അംഗമായിരുന്ന അന്‍സിബ.

മലയാള സിനിമയിലെ താര സംഘടനയായ AMMA യില്‍ തെരഞ്ഞെടുപ്പ് പോര് ശക്തമായിരുന്നു. ബാബുരാജിനും അന്‍സിബക്കും എതിരെ ഗുരുതര ആരോപണങ്ങളുമായി നടന്‍ അനൂപ് ചന്ദ്രന്‍ രംഗത്ത് വന്നിരുന്നു. ഇരുവരും മത്സരിക്കുന്നത് അമ്മയിലെ ഏഴ് കോടി രൂപ തട്ടിയെടുക്കാനാണെന്നും കട്ടുമുടിക്കുകയാണ് ബാബുരാജിന്റെയും അന്‍സിബയുടെയും ലക്ഷ്യമെന്നും  അനൂപ് ചന്ദ്രന്‍ ആരോപിച്ചിരുന്നു.

അതേ സമയം, ഇന്ന് താന്‍ അമ്മ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് എന്നെന്നേക്കുമായി പിന്മാറുന്നുവെന്നും ബാബുരാജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു

 

Content highlight:  Ansiba Hasan is now  A.M.M.A joint secretary