എന്റെ ചിന്തകള്‍ ഒരുപാട് മാറിയിട്ടുണ്ട്, സിനിമയില്‍ മാത്രമല്ല ജീവിതത്തിലും മാറ്റങ്ങള്‍ സംഭവിക്കും: അന്ന ബെന്‍
Entertainment news
എന്റെ ചിന്തകള്‍ ഒരുപാട് മാറിയിട്ടുണ്ട്, സിനിമയില്‍ മാത്രമല്ല ജീവിതത്തിലും മാറ്റങ്ങള്‍ സംഭവിക്കും: അന്ന ബെന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st December 2022, 4:28 pm

 

സിനിമയെ സംബന്ധിച്ചുള്ള തന്റെ ചിന്തകളെല്ലാം മാറിയെന്ന് നടി അന്ന ബെന്‍. ആദ്യ സിനിമകള്‍ ഇപ്പോള്‍ കാണുമ്പോള്‍ പല മാറ്റങ്ങള്‍ വരുത്താണമെന്ന് തോന്നാറുണ്ടെന്നും താരം പറഞ്ഞു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അന്ന ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ചില പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നത് കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയാണെന്നും, എന്നാല്‍ കപ്പേളയും ഹെലനും ഇഷ്ടപ്പെടുന്നവരുമുണ്ടെന്നും അന്ന പറഞ്ഞു. പ്രേക്ഷകര്‍ക്ക് തന്റെ ഏത് സിനിമ ഇഷ്ടപ്പെട്ടാലും തനിക്ക് സന്തോഷം മാത്രമേയുള്ളു എന്നും താരം കൂട്ടിച്ചേര്‍ത്തു.

‘ഹെലന്‍ സിനിമ ചെയ്യുന്ന സമയത്തുള്ള മനസല്ല എനിക്കിപ്പോഴുള്ളത്. അതൊക്കെ ഞാന്‍ വളരെ ചെറുപ്പത്തില്‍ ചെയ്ത സിനിമകളാണ്. അതുപോലെ തന്നെയാണ് കപ്പേളയുമൊക്കെ, അതെല്ലാം എന്റെ തുടക്ക കാലത്തെ സിനിമകളാണ്. ഇന്ന് ഞാന്‍ അവിടെ നിന്നും ഒരുപാട് മുന്നോട്ട് വന്നിരിക്കുന്നു. ഇപ്പോള്‍ ആ സിനിമയൊക്കെ കാണുമ്പോള്‍ അങ്ങനെ ചെയ്യാമായിരുന്നു ഇങ്ങനെ ചെയ്യാമായിരുന്നു എന്നൊക്കെ എനിക്ക് തോന്നും.

സിനിമയില്‍ നിലനില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് ഇത്തരത്തില്‍ മാറ്റങ്ങളൊക്കെ സംഭവിക്കുന്നത്. എനിക്ക് തോന്നുന്നു ഇതൊന്നും സിനിമയില്‍ മാത്രം സംഭവിക്കുന്ന മാറ്റങ്ങളല്ലെന്നാണ്. ജീവിതത്തിന്റെ ഭാഗമായിട്ടും ഇത്തരം മാറ്റങ്ങള്‍ സംഭവിക്കും. ജീവിതത്തിലാണെങ്കില്‍ ഒരു പത്ത് കൊല്ലം മുമ്പ് ധരിച്ച ഒരു ഡ്രസ് ഇന്ന് കണ്ടാല്‍ ഇതന്ന് ഇടേണ്ടായിരുന്നു എന്നൊക്കെ നമുക്ക് തോന്നില്ലേ.

നമ്മള്‍ കൂടുതല്‍ ചിന്തിക്കുന്നത് കൊണ്ടായിരിക്കും ഇങ്ങനെയൊക്കെ തോന്നുന്നത്. പലര്‍ക്കും എന്റെ ഇഷ്ടപ്പെട്ട സിനിമ കുമ്പളങ്ങി നൈറ്റ്‌സാണ്. ഹെലന്‍ സിനിമയും ഇഷ്ടമുള്ള ഒരുപാട് ആളുകളുണ്ട്. എനിക്ക് തോന്നുന്നു പല സ്‌പേസിലും പല സിനിമകളാണ് വര്‍ക്കായിരിക്കുന്നതെന്നാണ്. ചിലപ്പോള്‍ ചെറുപ്പക്കാര്‍ പിള്ളാരൊക്കെ ബേബിമോള്‍ എന്ന് പറഞ്ഞാണ് എന്നെ തിരിച്ചറിയുന്നത്. എന്നാല്‍ ചെറിയ കുട്ടികളൊക്കെ ഹെലനിലെ കഥാപാത്രം വെച്ചാണ് എന്നെ തിരിച്ചറിയുന്നത്.

അതുപോലെ കപ്പേള ഇഷ്ടപ്പെടുന്ന ഒരുപാട് ആന്റിമാരുണ്ട്. അങ്ങനെ ഒരുപാട് ആളുകള്‍ കപ്പേളയുടെ കാര്യം നേരിട്ട് കാണുമ്പോള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷെ ഇതൊക്കെ പ്രേക്ഷകരുടെ കാര്യമാണ്. ഏത് സിനിമ ചെയ്യുമ്പോഴും ഞാന്‍ ഹാപ്പിയാണ്. അതുപോലെ ജനങ്ങള്‍ എന്റെ കഥാപാത്രത്തെ സ്വികരിക്കുമെന്ന് അറിയുന്നതും എനിക്ക് സന്തോഷമുള്ള കാര്യമാണ്.

കപ്പേള സിനിമ വളരെ മോശമായ സമയത്തായിരുന്നു തിയേറ്ററിലിറങ്ങിയത്. കാരണം കൊവിഡിനെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മൂന്ന് ദിവസം മുമ്പാണ് സിനിമ റിലീസ് ചെയ്തത്. മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ തിയേറ്ററെല്ലാം അടച്ചു. മുസ്തഫിക്കയുടെ ആദ്യ സിനിമയായിരുന്നു അത്. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും വലിയ സങ്കടമായിരുന്നു. വലിയ ആഗ്രഹത്തോടെയും പ്രതീക്ഷയോടെയും ചെയ്ത സിനിമയായിരുന്നു. എന്നാല്‍ അതൊക്കെ തകിടം മറിഞ്ഞു.

പിന്നെ സിനിമയുടെ നിര്‍മാതാവ് വിഷ്ണു ചേട്ടന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് സിനിമയുടെ ഓണ്‍ലൈന്‍ റിലീസ് നടത്തിയത്. എന്തായാലും അതിനുശേഷം സിനിമ ജനങ്ങള്‍ ഏറ്റെടുത്തു. ഞങ്ങള്‍ വിചാരിച്ചതിനേക്കാള്‍ വലിയ വിജയം ആ സിനിമ നേടുകയും ചെയ്തു,’ അന്ന ബെന്‍ പറഞ്ഞു.

 

 

 

content highlight: anna ben talks about her new style