ലാൽ ജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ആൻ അഗസ്റ്റിൻ സിനിമാരംഗത്തേക്ക് എത്തിയത്. മലയാളനടനായ അഗസ്റ്റിന്റെ മകളാണ് ആൻ. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചുവെങ്കിലും സിനിമാരംഗത്ത് ഇപ്പോൾ ആൻ സജീവമല്ല. 2013ൽ ആർട്ടിസ്റ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം നടി സ്വന്തമാക്കി.
ഏറ്റവും കൂടുതല്‍ സന്തോഷിച്ചതും സങ്കടപ്പെട്ടതും അച്ഛനെയോര്‍ത്താണെന്നും അച്ഛന്‍ മരണപ്പെട്ടപ്പോഴുള്ള സങ്കടം സഹിക്കാന്‍ പറ്റിയില്ലെന്നും ആന്‍ പറയുന്നു.
അച്ഛനെ ഇനിയൊരിക്കലും കാണാന്‍ പറ്റില്ലല്ലോയെന്നും അച്ഛന്റെ മരണം മനസിന് പെട്ടെന്ന് അംഗീകരിക്കാന്‍ പറ്റിയില്ലെന്നും അവര്‍ പറഞ്ഞു. അച്ഛന്‍ സിനിമയെ ഒരുപാട് സ്‌നേഹിച്ച വ്യക്തിയാണെന്നും ഒരുപാട് വര്‍ഷങ്ങള്‍ സിനിമയില്‍ തന്നെ നിലയുറപ്പിച്ച ആളാണെന്നും ആന്‍ കൂട്ടിച്ചേര്‍ത്തു. അച്ഛന് അവാര്‍ഡ് കിട്ടിയതുപോലുള്ള ഫീലിങ്ങായിരുന്നു അതെന്നും ആന്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ അച്ഛന് അവാര്‍ഡുകളൊന്നും ലഭിച്ചിട്ടില്ലെന്നും തനിക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചപ്പോള്‍ സന്തോഷം തോന്നിയെന്നും പറയുന്നു.
‘ഏറ്റവും കൂടുതല്‍ സന്തോഷിച്ചതും സങ്കടപ്പെട്ടതും അച്ഛനെയോര്‍ത്താണ്. അച്ഛന്‍ പോയപ്പോഴുള്ള സങ്കടം, അതെനിക്ക് സഹിക്കാന്‍ പറ്റുന്നതിലുമപ്പുറമായിരുന്നു. അച്ഛനെ ഇനിയൊരിക്കലും കാണില്ലല്ലോ, സംസാരിക്കാന്‍ പറ്റില്ലല്ലോ. ഇക്കാര്യങ്ങളൊന്നും എന്റെ മനസിന് വളരെ പെട്ടെന്ന് അംഗീകരിക്കാന്‍ പറ്റുന്നില്ലായിരുന്നു. അച്ഛന്‍ സിനിമയെ ഒരുപാട് സ്‌നേഹിച്ചയാളാണ്. എത്രയോ വര്‍ഷങ്ങള്‍ സിനിമയില്‍ തന്നെ നിന്നയാള്‍.
പക്ഷേ, അച്ഛനൊരു അവാര്‍ഡ് പോലും കിട്ടിയിട്ടില്ല. അതുകൊണ്ടായിരിക്കും എനിക്ക് സംസ്ഥാന അവാര്‍ഡ് കിട്ടിയപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയത്. അച്ഛന് അവാര്‍ഡ് കിട്ടിയതുപോലുള്ള ഫീലിങ്ങായിരുന്നു എനിക്ക്. പക്ഷേ, അതാസ്വദിക്കാന്‍ അച്ഛന്‍ കൂടെയില്ല,’ ആൻ അഗസ്റ്റിൻ പറയുന്നു.
Content Highlight: Ann Augustine talking about her Father