ജോജുവിന്റെ നായികയാവാന്‍ തെന്നിന്ത്യന്‍ താരം
Film News
ജോജുവിന്റെ നായികയാവാന്‍ തെന്നിന്ത്യന്‍ താരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 13th January 2023, 1:26 pm

ജോജു ജോര്‍ജ് നായകനാകുന്ന പുതിയ ചിത്രമാണ് ഇരട്ട. ആദ്യമായി ജോജു ജോര്‍ജ് ഇരട്ട വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. ഇരട്ടകളായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് നിരവധി തമിഴ്- മലയാള സിനിമകളില്‍ നായികയായി എത്തിയ അഞ്ജലി ആണ്.

നവാഗതനായ രോഹിത് എം.ജി. കൃഷ്ണന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഫെബ്രുവരി രണ്ടിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. നിരവധി പൊലീസ് വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ കയ്യടി നേടിയ ജോജുവിന്റെ കരിയറിലെ മറ്റൊരു ശക്തമായ പൊലീസ് വേഷം കൂടി ആയിരിക്കും ഇരട്ടയിലേത്. ഇരട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

ജോജു ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ജോജു, അഞ്ജലി എന്നിവരെ കൂടാതെ ശ്രിന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍, അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സമീര്‍ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയില്‍ പ്രവര്‍ത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡി.ഒ. പി. ഹിറ്റ് ഗാനങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ജേക്‌സ് ബിജോയാണ് സംഗീത സംവിധാനം, വരികള്‍ അന്‍വര്‍ അലി. മനു ആന്റണി ആണ് ചിത്രത്തിന്റെ എഡിറ്റര്‍. ദിലീപ് നാഥ് ആര്‍ട്ട്, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോനെക്‌സ്. സംഘട്ടനം കെ. രാജശേഖര്‍, മാര്‍ക്കറ്റിങ്. മീഡിയ പ്ലാന്‍ ഒബ്‌സ്‌ക്യൂറ.

Content Highlight: Anjali, who has appeared in many Tamil and Malayalam films, is playing the female lead in the film iratta