തമിഴ്, മലയാളം തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ച് ജനശ്രദ്ധ നേടിയ നടിയാണ് അഞ്ജലി നായര്‍. ഫാസില്‍ സംവിധാനം ചെയ്ത് 1994ല്‍ പുറത്തിറങ്ങിയ മാനത്തെ വെള്ളിത്തേര് എന്ന സിനിമയിലൂടെയാണ് ബാലതാരമായി നടി തന്റെ സിനിമാകരിയര്‍ ആരംഭിക്കുന്നത്.
തമിഴ്, മലയാളം തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ച് ജനശ്രദ്ധ നേടിയ നടിയാണ് അഞ്ജലി നായര്‍. ഫാസില്‍ സംവിധാനം ചെയ്ത് 1994ല്‍ പുറത്തിറങ്ങിയ മാനത്തെ വെള്ളിത്തേര് എന്ന സിനിമയിലൂടെയാണ് ബാലതാരമായി നടി തന്റെ സിനിമാകരിയര്‍ ആരംഭിക്കുന്നത്.
2015ല്‍ ബെന്‍ എന്ന സിനിമയിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടാന്‍ അഞ്ജലിക്ക് സാധിച്ചിരുന്നു. അഞ്ചു സുന്ദരികള്‍, എബിസിഡി എന്നീ സിനിമകളുടെ ആദ്യസീന്‍ തുടങ്ങിയത് തന്റെ മുഖത്തു നിന്നാണെന്ന് പറയുകയാണ് അഞ്ജലി നായര്‍.
അതോടെ അഞ്ജലിയെ വച്ച് ആദ്യ ഷോട്ട് എടുത്താല്‍ സിനിമ നന്നാകുമെന്ന് പലരും പറയാന്‍ തുടങ്ങിയെന്നും നടി പറയുന്നു. താന്‍ അഭിനയിച്ച സിനിമകളിലെ അഭിനേതാക്കള്‍ക്ക് ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും കിട്ടിയതോടെ ആ പേര് ഉറച്ചുവെന്നും അഞ്ജലി പറഞ്ഞു. വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘അഞ്ചു സുന്ദരികള്‍, എബിസിഡി എന്നീ സിനിമകളുടെയൊക്കെ ആദ്യസീന്‍ തുടങ്ങിയത് എന്റെ മുഖത്തു നിന്നാണ്. അഞ്ജലിയെ വച്ച് ആദ്യ ഷോട്ട് എടുത്താല്‍ സിനിമ നന്നാകുമെന്ന് അതോടെ പലരും പറയാന്‍ തുടങ്ങി.
ഞാന്‍ അഭിനയിച്ച സിനിമകളിലെ അഭിനേതാക്കള്‍ക്ക് ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും കിട്ടിയതോടെ ആ പേര് ഉറച്ചു. ബെന്‍ എന്ന സിനിമയിലെ അഭിനയത്തിന് എനിക്കും മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന അവാര്‍ഡ് കിട്ടി. ആ വര്‍ഷം 16 സിനിമകളില്‍ ഞാന്‍ അഭിനയിച്ചു,’ അഞ്ജലി നായര്‍ പറഞ്ഞു.
പുലിമുരുകന്‍ സിനിമയില്‍ മുരുകന്റെ കുട്ടിക്കാലത്താണ് താന്‍ അഭിനയിച്ച അമ്മ വേഷം വരുന്നതെങ്കിലും ആളുകള്‍ തന്നെ മോഹന്‍ലാലിന്റെ അമ്മയായാണ് കാണുന്നതെന്നും നടി അഭിമുഖത്തില്‍ പറയുന്നു.
ഒപ്പം സിനിമയില്‍ ഒരു സീനില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന് ദക്ഷിണ കൊടുത്തശേഷം അനുഗ്രഹം വാങ്ങാതെ തിരിച്ചു നടക്കുന്ന സീനുണ്ടെന്നും അതുകണ്ട് മൂന്നുമാസത്തോളം മിണ്ടാതിരുന്നവര്‍ വരെയുണ്ടെന്നും അഞ്ജലി പറഞ്ഞു.
Content Highlight: Anjali Nair Talks About Dulquer Salmaan’s ABCD Movie