കേരളത്തില്‍ ഇതിന് മുമ്പ് ഒരു സ്ത്രീക്ക് വേണ്ടി ഇത്രയും പുരുഷന്‍മാര്‍ സംസാരിച്ചിട്ടില്ല; അവരാണ് മാറ്റത്തിന്റെ ദൂതന്മാര്‍: അഞ്ജലി മേനോന്‍
Malayalam Cinema
കേരളത്തില്‍ ഇതിന് മുമ്പ് ഒരു സ്ത്രീക്ക് വേണ്ടി ഇത്രയും പുരുഷന്‍മാര്‍ സംസാരിച്ചിട്ടില്ല; അവരാണ് മാറ്റത്തിന്റെ ദൂതന്മാര്‍: അഞ്ജലി മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 10th December 2025, 6:46 pm

 

നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയ്‌ക്കൊപ്പം ഉറച്ചുനിന്ന കേരളത്തിലെ പൊതുസമൂഹത്തെ അഭിനന്ദിച്ച് സംവിധായിക അഞ്ജലി മേനോന്‍. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു അഞ്ജലിയുടെ പ്രതികരണം.

ഈ വിഷയത്തില്‍ ഇത്രയും പൊതു രോഷമുണ്ടായത് അമ്പരിപ്പിച്ചുവെന്നും കേരളത്തിന്റെ ചരിത്രത്തില്‍ ഒരു വിഷയത്തില്‍ ഇത്രയും സംസാരിച്ച സ്ത്രീകള്‍ മുമ്പ് ഉണ്ടായിട്ടില്ലെന്നും അഞ്ജലി മേനോന്‍ പറയുന്നു. അതുപോലെ സംസ്ഥാന ചരിത്രത്തില്‍ ഒരു സ്ത്രീക്ക് വേണ്ടി ഇത്രയധികം പുരുഷന്‍മാര്‍ സംസാരിച്ച സംഭവം ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നും അഞ്ജലി മേനോന്‍ പറയുന്നു.

അഞ്ജലി മേനോന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

ഈ സംഭവിച്ചതിലൊന്നും ഇപ്പോള്‍ അത്ഭുതപ്പെടുന്നില്ല. എങ്കിലും ഒരോ ദിവസവും ഞെട്ടലോടെയാണ് കടന്ന് പോകുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ ഇത്രയധികം പൊതു രോഷമുണ്ടായത് അമ്പരിപ്പിച്ചു. കേരളത്തിന്റെ ചരിത്രത്തിന്റെ ഒരു വിഷയത്തെ കുറിച്ച് സ്ത്രീകള്‍ ഇതിന് മുമ്പ് ഇത്രയും സംസാരിച്ചിട്ടില്ല. അതുപോലെ ഈ സംസ്ഥാനത്തെ ഒരു സ്ത്രീക്ക് വേണ്ടി പുരുഷന്‍മാര്‍ ഇത്രയധികം പേര്‍ മുന്‍പ് സംസാരിച്ചിട്ടില്ല.

എന്താണ് സംഭവിച്ചതെന്നും ഈ വിഷയത്തിലെ അവരുടെ കാഴ്ചപ്പാടുകള്‍ എന്താണെന്ന് വ്യക്തമാക്കാനും അവര്‍ തയ്യറായി. ഓരോ അതിജീവതയുടെയും യാത്രയെ ഞാന്‍ മാനിക്കുന്നു. അത് അത്രയും വിലപ്പെട്ടതാണെന്ന് ഞാന്‍ കരുതുന്നു. എനിക്ക് നിങ്ങളുടെ അത്രമേല്‍ ആദരവുണ്ട്. അതിജീവിതയുടെ യാത്രയെ സഹായിച്ച ഒരോരുത്തരോടും എനിക്ക് ആദരവുണ്ട്. നിങ്ങളാണ് മാറ്റത്തിന്റെ ദൂതന്മാര്‍.

Content highlight: Anjali Menon has praised the public in Kerala for standing firm with the survivor in the actress attack case