എല്ലാവരും കൂടെ അന്ന് തീര്‍ത്തത് ഒരു വലിയ കുപ്പി ഗ്ലിസറിന്‍; പ്രസാദം പോലെയാണ് തന്നത്: അനശ്വര രാജന്‍
Entertainment
എല്ലാവരും കൂടെ അന്ന് തീര്‍ത്തത് ഒരു വലിയ കുപ്പി ഗ്ലിസറിന്‍; പ്രസാദം പോലെയാണ് തന്നത്: അനശ്വര രാജന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 8th June 2025, 8:22 pm

2017ല്‍ പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന സിനിമയിലൂടെ ബാലതാരമായി കരിയര്‍ ആരംഭിച്ച നടിയാണ് അനശ്വര രാജന്‍. പിന്നീട് മികച്ച നിരവധി ചിത്രങ്ങളുടെ ഭാഗമാവാന്‍ അനശ്വരക്ക് സാധിച്ചിരുന്നു.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നടി കൂടുതല്‍ ശ്രദ്ധേയമായത്. മോഹന്‍ലാല്‍ – ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ എത്തിയ നേര് എന്ന സിനിമ നടിയുടെ കരിയറിലെ ഒരു വഴിത്തിരിവായിരുന്നു.

ഇപ്പോള്‍ അനശ്വരയുടേതായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വ്യസനസമേതം ബന്ധുമിത്രാദികള്‍. ഒരു മരണ വീട്ടില്‍ നടക്കുന്ന സംഭവ വികസങ്ങളിലൂടെ പോകുന്ന സിനിമയാണ് ഇത്. ഇപ്പോള്‍ സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ ഈ ചിത്രത്തെ കുറിച്ച് പറയുകയാണ് അനശ്വര രാജന്‍.

വ്യസനസമേതം ബന്ധുമിത്രാദികള്‍ എന്ന സിനിമയില്‍ കരച്ചിലാണ് മെയിന്‍. ഇതൊക്കെ ഇന്റര്‍വ്യൂവില്‍ പറയാന്‍ സത്യത്തില്‍ മടിയാണ്. കാരണം നമ്മള്‍ മൊത്തം കരച്ചിലായിരുന്നു എന്ന് പറയുമ്പോള്‍ അത് കേള്‍ക്കുന്ന ആളുകള്‍ കരുതുക ഈ സിനിമ മൊത്തം സങ്കടമാകും എന്നാണ്. പക്ഷെ അങ്ങനെയൊന്നമല്ല. നമ്മള്‍ മാത്രമേ കരയുന്നുള്ളൂ.

മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ ഷോട്ട് റെഡിയെന്ന് പറയുന്നത് കേട്ടാല്‍ ഒരു കുപ്പി ഗ്ലിസറിന്‍ എടുത്തിട്ട് പ്രസാദം പോലെ എല്ലാവര്‍ക്കും നല്‍കും. അങ്ങനെ എല്ലാവരും കൂടെ ആ സിനിമയില്‍ ഒരു വലിയ കുപ്പി ഗ്ലിസറിന്‍ തീര്‍ത്തു,’ അനശ്വര രാജന്‍ പറയുന്നു.

വ്യസനസമേതം ബന്ധുമിത്രാദികള്‍:

എസ്. വിപിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വ്യസനസമേതം ബന്ധുമിത്രാദികള്‍. വാഴ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഡബ്ല്യു.ബി.ടി.എസ് പ്രൊഡക്ഷന്‍സ് തെലുങ്കിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ ഷൈന്‍ സ്‌ക്രീന്‍സ് സിനിമയുമായി സഹകരിച്ചാണ് ഈ സിനിമ നിര്‍മിക്കുന്നത്.

അനശ്വര രാജനെ കൂടാതെ മല്ലിക സുകുമാരന്‍, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോന്‍ ജ്യോതിര്‍, നോബി എന്നിവരാണ് ചിത്രത്തിലേ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Content Highlight: Anaswara Rajan Talks About Vysanasametham Bandhumithradhikal Movie