നടി മമിത ബൈജുവിനെ കുറിച്ചും അവരുടെ കരിയര്‍ ഗ്രോത്തിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി അനശ്വര രാജന്‍. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിത്തിലാണ് ആദ്യമായി അനശ്വരയും മമിതയും ഒന്നിച്ച് അഭിനയിക്കുന്നത്. ഇരുവരുടേയും കോമ്പോ വലിയ ഹിറ്റാവുകയും ചെയ്തിരുന്നു.
പ്രേമലു എന്ന ചിത്രത്തിന് ശേഷം തമിഴിലും തെലുങ്കിലുമൊക്കെയായി തിരക്കിലാണ് മമിത. വിജയ്ക്കും സൂര്യയ്ക്കുമൊപ്പം പ്രധാന കഥാപാത്രമായി എത്താനൊരുങ്ങുകയാണ് താരം.
മമിതയ്ക്ക് ലഭിക്കുന്ന ഈ നേട്ടങ്ങളെ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് അനശ്വര.
മമിതയോട് ഇപ്പോള്‍ കുശുമ്പ് തോന്നുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലും തനിക്ക് അങ്ങനെ തോന്നില്ലെന്നായിരുന്നു അനശ്വരയുടെ മറുപടി. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനശ്വര.
‘ എനിക്ക് ഇന്‍ഡസ്ട്രിയില്‍ നിന്നും എനിക്ക് കിട്ടിയ ആദ്യത്തെ ബെസ്റ്റ് ഫ്രണ്ടാണ് മമിത. ശരണ്യയുടെ സമയത്ത്. ഞങ്ങള്‍ നാലുപേരുമായിരുന്നു. എനിക്ക് ഏറ്റവും കൂടുതല്‍ കോമ്പിനേഷന്‍ ഉണ്ടായിരുന്നത് മമിതയ്‌ക്കൊപ്പമായിരുന്നു.
അവള്‍ക്കൊപ്പമായിരുന്നു ഞാന്‍ എല്ലായ്‌പ്പോഴും. ഇപ്പോഴും മമിത എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. അങ്ങനെ ഉള്ള ആളാണ്. ഇന്‍ഡസ്ട്രിയില്‍ കുറേ നാളായി ഉണ്ടായിട്ടും അവള്‍ക്ക് ഒരു ബ്രേക്ക് കിട്ടിയ സിനിമയാണ് ശരണ്യ.
പ്രേമലു ഹിറ്റായപ്പോഴും ഒക്കെ ആ സന്തോഷമുണ്ടായിരുന്നു. പ്രേമലുവൊക്കെ മറ്റു ഭാഷകളില്‍ ഉള്ളവര്‍ പോലും ഭയങ്കരമായി ഏറ്റെടുത്ത സിനിമയാണ്. മമിതയുടെ ചാം ഒക്കെയാണ് അതിലെ ഹൈലൈറ്റ്.
അവിടെയുള്ളവര്‍ അവളേയും നമ്മുടെ സിനിമകളേയും അഭിനന്ദിക്കുമ്പോള്‍ സന്തോഷമേയുള്ളൂ. അവിടെ കുശുമ്പൊന്നും ഇല്ല,’ അനശ്വര പറഞ്ഞു.
Content Highlight: Anaswara Rajan about Mamitha Baiju and their Friendship