മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അനന്യ. മലയാളത്തില്‍ കരിയര്‍ തുടങ്ങിയ അവര്‍ അന്യഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. സീനീയേഴ്‌സ്, നാടോടി മന്നന്‍ എന്നീ മലയാള ചിത്രങ്ങളിലെ അനന്യയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. പോസിറ്റീവ് എന്ന സിനിമയിലൂടെയാണ് നടി കരിയര്‍ ആരംഭിച്ചത്.
പതിനേഴ് വര്‍ഷമായി സിനിമയുണ്ടെങ്കിലും സിനിമയിലെ തന്റെ ആഗ്രഹങ്ങളൊന്നും പൂര്‍ത്തീകരിച്ചിട്ടില്ലെന്ന് അനന്യ പറയുന്നു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു നടി.
‘അങ്ങനെയുള്ള കഥാപാത്രങ്ങള്‍ കിട്ടണ്ടേ. കരിയറിന്റെ തുടക്കത്തില്‍ ആഗ്രഹം തോന്നിയ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇപ്പോഴും സാധിച്ചിട്ടില്ല. സ്വയം തൃപ്തി തോന്നുന്ന തരത്തിലുള്ള കഥാപാത്രങ്ങള്‍ വരണം. ‘അപ്പന്‍’ എന്ന സിനിമ വലിയ സംതൃപ്തി നല്‍കി. പ്രതീക്ഷിക്കാതെ വന്ന കഥാപാത്രമായിരുന്നു അത്. ഇനിയും സമയമുണ്ടല്ലോ. ആഗ്രഹിക്കുന്ന കഥാപാത്രങ്ങള്‍ വരുമായിരിക്കും,’ അനന്യ പറയുന്നു.
സിനിമയുടെ മറ്റു മേഖലകളിലേക്ക് പ്രവര്‍ത്തിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും നടി പറഞ്ഞു. നടക്കുമോ എന്നറിയില്ലെന്നും വിഷ്വല്‍ കമ്മ്യൂണിക്കേഷനാണ് താന്‍ പഠിച്ചതെന്നും അനന്യ പറഞ്ഞു. എങ്കിലും ഇപ്പോള്‍ അതേപ്പറ്റിയോന്നും ആലോചനയില്ലെന്നും അഭിനയത്തില്‍ തന്നെയാണ് ശ്രദ്ധയെന്നും നടി പറഞ്ഞു. ആഗ്രഹിച്ച് വന്ന ഒരു മേഖലയാണ് സിനിമെന്നും അനന്യ പറഞ്ഞു.
അനന്യയുടെ കവര്‍ സോങ്ങുകള്‍ക്ക് നല്ല അഭിപ്രായം വരാറുണ്ട്. സിനിമയില്‍ പാടിക്കൂടെ എന്ന മറ്റുള്ളവരുടെ ചോദ്യത്തോട്.
‘അതൊക്കെ ആളുകള്‍ വെറുതെ തമാശയ്ക്ക് കമന്റ് ചെയ്യുന്നതാണ്. ഞാന്‍ ഒരു സിനിമയില്‍ മാത്രമാണ് പാടിയത്. ചെറുപ്പത്തില്‍ പാട്ട് പഠിച്ചിട്ടുണ്ട്. അമ്മയാണ് സ്വരസ്ഥാനങ്ങളൊക്കെ പറഞ്ഞുതന്നത്. സഹോദരനും പാടും. പിന്നെ കവര്‍ സോങ്ങുകളുടെ കാര്യം പറുകയാണെങ്കില്‍ അതെന്റെ സന്തോഷത്തിനാണ് ചെയ്യുന്നത്.
Content Highlight: Ananya says that none of her wishes have been fulfilled in cinema