അറബി ഭാഷയിലെ പല കൃതികളും എഴുത്തുകാരും മലയാളി വായനക്കാര്‍ക്ക് പരിചിതമായ ഈ കാലത്ത്, അക്ഷരങ്ങളെ സ്‌നേഹിക്കുന്ന ടീച്ചറെ പോലുളളവര്‍ ആ ഭാഷയെ ഒരു സമുദായത്തിന്റെ ഭാഷയായി തൊപ്പിയിടീക്കാന്‍ ശ്രമിക്കുന്നതു കാണുമ്പോള്‍ സങ്കടമുണ്ട്. മാത്രമല്ല ഭീകരവാദപ്രവര്‍ത്തനവുമായി അറബി ഭാഷാ അദ്ധ്യാപനത്തെ ചേര്‍ത്തു പറയുമ്പോള്‍ വേദനയുമുണ്ട്.

എന്നാല്‍ ഭീകരവാദവും ലൗജിഹാദും പറഞ്ഞതിനു ശേഷം അറബി അദ്ധ്യാപകരെ കുറിച്ചു പറഞ്ഞത്. എന്നെ പോലുളളവരുടെ നെഞ്ചില്‍ കത്തിയാഴ്ത്തുന്നതിന് തുല്യമാണ്. ബഹുമാനപ്പെട്ട ടീച്ചര്‍, ഞാനൊരു അറബി അദ്ധ്യാപകനാണ്. കേരളത്തില്‍ പിറന്നവന്‍. മലയാളമുണ്ട് വളര്‍ന്നവന്‍.
|ഒപ്പീനിയന്‍: ഡോ.എം.എ അസ്‌കര്‍|
ബഹുമാനപ്പെട്ട സുഗതകുമാരി ടീച്ചര്‍,
ക്ഷേമം നേരുന്നു. ജന്മഭൂമി ഓണപ്പതിപ്പില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തക ശ്രീമതി ലീലാ മേനോനുമായി നടത്തിയ സംഭാഷണത്തിലെ ചില പരാമര്‍ശങ്ങളാണ് ഈ കത്തെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.
ടീച്ചറുടെ കവിതകളും പരിസ്ഥിതി സംരക്ഷണ പ്രസ്താവനകളും കുട്ടിക്കാലം മുതലെ ആവേശത്തോടെ വായിക്കുകയും നാളിതു വരെ മനസ്സില്‍ ആരാധനയോടെ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ജന്മഭൂമി ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്ന ടീച്ചറുടെ നിരീക്ഷണങ്ങള്‍ ഏറെ വേദനയുണ്ടാക്കി.
ആ ഭാഗങ്ങള്‍ ചുവടെ ചേര്‍ക്കട്ടെ: “”…ഭീകരപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിച്ച സംസ്ഥാന സര്‍ക്കാറുകളാണ് ഈ അവസ്ഥക്കു കാരണം.പ്രണയക്കുരുക്കില്‍ പെടുത്തി പെണ്‍കുട്ടികളെ മതം മാറ്റി ഭീകരപ്രവര്‍ത്തനത്തിന് ഇരയാക്കുന്നവരെയും സംഘടനകളെയും നിയമത്തിന് മുന്നിലെത്തിക്കണം.ഇതിനെ മതവുമായോ വിശ്വാസവുമയോ ബന്ധിപ്പിക്കരുത്. കാസര്‍ഗോഡ് മലപ്പുറം ജില്ലകളില്‍ സ്‌കൂളുകളില്‍ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് മലയാളം അദ്ധ്യാപകരുടെ ഒഴിവു വന്നപ്പോള്‍ നിയമിച്ചത് അറബി അദ്ധ്യാപകരെയാണ്. മലയാളം എഴുതാന്‍ പോലും അറിയാത്ത അറബി മാത്രം അറിയുന്ന ആളുകളെയാണ് നിയമിച്ചത് “”.
കൃത്യമായ സര്‍വീസ് നിയമന ചട്ടങ്ങള്‍ നില നില്‍ക്കുന്ന ഈ നാട്ടില്‍ അറബി അദ്ധ്യാപകരെ മലയാളം അദ്ധ്യാപകരായി നിയമിച്ചു എന്ന കെണ്ടത്തലിനെ സോഷ്യല്‍ മീഡിയയില്‍ ഉപയോഗിക്കുന്ന ഏതെങ്കിലും കൗതുക സ്‌മൈലി ഉപയോഗിച്ച് ഞാന്‍ മറികടക്കുന്നു.
ചന്ദസ്സ് ചോരാതെ വാക്കുകള്‍ കൂട്ടിഘടിപ്പിച്ച് പദ്യം നിര്‍മ്മിക്കുമ്പോഴല്ല മറിച്ച് ചൂഷണവും അസമത്വവും വേര്‍തിരിവും കണ്ട് മനസ്സ് നൊന്ത് ആത്മാവില്‍ നിന്ന് വേദനകള്‍ ബഹിര്‍ഗമിക്കുമ്പോഴാണ് ഒരു കവിയോ കലാകാരനോ സര്‍വോപരി പ്രവാചകനോ പിറവി കൊളളുന്നത് എന്ന സത്യം വിനയത്തോടെ ഓര്‍മ്മിക്കട്ടെ.
എന്നാല്‍ ഭീകരവാദവും ലൗജിഹാദും പറഞ്ഞതിനു ശേഷം അറബി അദ്ധ്യാപകരെ കുറിച്ചു പറഞ്ഞത്. എന്നെ പോലുളളവരുടെ നെഞ്ചില്‍ കത്തിയാഴ്ത്തുന്നതിന് തുല്യമാണ്. ബഹുമാനപ്പെട്ട ടീച്ചര്‍, ഞാനൊരു അറബി അദ്ധ്യാപകനാണ്. കേരളത്തില്‍ പിറന്നവന്‍. മലയാളമുണ്ട് വളര്‍ന്നവന്‍.
പിറന്ന നാടിന്റെ നാനാത്വത്തില്‍ ഊറ്റം കൊളളുന്ന, മതേതരമൂല്യങ്ങളെ ജീവവായുവായി ഉള്‍ക്കൊളളുന്ന, എന്നാല്‍, അതെ എന്നാല്‍, പിറന്നു പോയ സമുദായത്തിന്റെ എന്തെങ്കിലും സങ്കുചിത ചിന്തകള്‍ അബോധത്തിലെങ്കിലും എന്റെ സ്വഭാവത്തിലോ മനസ്സിലോ ശരീരത്തിലോ ഉെണ്ടങ്കില്‍ അവ ഏറ്റവും നല്ല വാസനാസോപ്പ് ഉപയോഗിച്ച് കഴുകി കളയേണ്ട അഴുക്കുകളാണെന്ന് വിശ്വസിക്കുന്ന ഒരാള്‍.
വിഷം തീണ്ടുമെന്നറിഞ്ഞിട്ടും ജാതിമതവിഷപ്പാമ്പുകളെ എന്നും എതിര്‍ക്കാനെ ശ്രമിച്ചിട്ടുളളൂ. ഞാന്‍ ജോലി ചെയ്ത കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും ഇപ്പോള്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും പല ജാതിമതങ്ങളില്‍പെട്ട കുട്ടികളെ ഞാന്‍ പഠിപ്പിച്ചിട്ടുണ്ട്. പല മതങ്ങളില്‍പെട്ടവരും മതമില്ലാത്തവരും എഴുതിയ ഗദ്യങ്ങളും പദ്യങ്ങളും പഠിപ്പിച്ചിട്ടുണ്ട്.
കണ്ണൂര്‍, കാലിക്കറ്റ്, എംജി, കേരള സര്‍വകലാശാലകളിലെ സിലബസ് നോക്കിയാല്‍ ഇക്കാര്യം വ്യക്തമാവും. മാത്രമല്ല ഞാനറിയുന്ന അറബി അദ്ധ്യാപകരില്‍ മലയാളം എഴുതാന്‍ അറിയാത്ത ഒരാളും ഇല്ല. അവരെല്ലാം കേരളത്തില്‍ ജനിച്ചവരാണ്.
അറബി ഭാഷയിലെ പല കൃതികളും എഴുത്തുകാരും മലയാളി വായനക്കാര്‍ക്ക് പരിചിതമായ ഈ കാലത്ത്, അക്ഷരങ്ങളെ സ്‌നേഹിക്കുന്ന ടീച്ചറെ പോലുളളവര്‍ ആ ഭാഷയെ ഒരു സമുദായത്തിന്റെ ഭാഷയായി തൊപ്പിയിടീക്കാന്‍ ശ്രമിക്കുന്നതു കാണുമ്പോള്‍ സങ്കടമുണ്ട്. മാത്രമല്ല ഭീകരവാദപ്രവര്‍ത്തനവുമായി അറബി ഭാഷാ അദ്ധ്യാപനത്തെ ചേര്‍ത്തു പറയുമ്പോള്‍ വേദനയുമുണ്ട്.
Don”t Miss: ഒബാമയെ കാണാന്‍ ശ്രമിച്ച നവാസ് ഷെരീഫ് ഒരാഗോള പറയനെപ്പോലെ: ജാതീയഅധിക്ഷേപവുമായി അര്‍ണബ് ഗോസ്വാമി
ചന്ദസ്സ് ചോരാതെ വാക്കുകള്‍ കൂട്ടിഘടിപ്പിച്ച് പദ്യം നിര്‍മ്മിക്കുമ്പോഴല്ല മറിച്ച് ചൂഷണവും അസമത്വവും വേര്‍തിരിവും കണ്ട് മനസ്സ് നൊന്ത് ആത്മാവില്‍ നിന്ന് വേദനകള്‍ ബഹിര്‍ഗമിക്കുമ്പോഴാണ് ഒരു കവിയോ കലാകാരനോ സര്‍വോപരി പ്രവാചകനോ പിറവി കൊളളുന്നത് എന്ന സത്യം വിനയത്തോടെ ഓര്‍മ്മിക്കട്ടെ.
ബഹുമാനപ്പെട്ട ടീച്ചര്‍, ടീച്ചറുടെ മനസ്സിന്റെ മഹാദേശത്തു നിന്ന് അറബി അദ്ധ്യാപകരെ നാടുകടത്തിക്കൊള്‍ക , അറബി അദ്ധ്യാപകര്‍ കേരളത്തിന്റെ മണ്ണില്‍ ജീവിക്കട്ടെ. സ്‌നേഹാദരങ്ങളോടെ
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ അറബി വിഭാഗം അധ്യാപകനാണ് ലേഖകന്‍.