“നവാസ് ഷെരീഫ് നാണംകെട്ടിരിക്കുകയാണ്. ഒബാമയുമായി 30 സെക്കന്റുനേരത്തെ അപ്പോയിന്റ്‌മെന്റ് പോലും ലഭിച്ചില്ല. തുറന്നു പറയുകയാണെങ്കില്‍ യു.എസ് സന്ദര്‍ശനത്തില്‍ നവാസ് ഷെരീഫ് “ഒരാഗോള പറയനെപ്പോലെ” തോന്നിച്ചു” എന്നായിരുന്നു അര്‍ണബ് ഗോസ്വാമിയുടെ പ്രയോഗം.
ന്യൂദല്‍ഹി: ജാതീയ അധിക്ഷേപവുമായി ടൈംസ് നൗ ചാനലില്‍ അര്‍ണബ് ഗോസ്വാമി. വാര്‍ത്തയ്ക്കിടെ “പറയന്‍” എന്ന ജാതിപ്പേരിനെ ഒരു തെറിവാക്കായി ഉപയോഗിച്ചാണ് അര്‍ണബ് തന്റെ ജാതീയത വെളിവാക്കിയിരിക്കുന്നത്.
യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുമായി കൂടിക്കാഴ്ചയ്ക്കു ശ്രമിച്ചു പരാജയപ്പെട്ട പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അധിക്ഷേപിക്കാന്‍ അര്‍ണബ് “പറയന്‍” എന്ന ജാതിപ്പേര് ഉപയോഗിക്കുകയായിരുന്നു.
“നവാസ് ഷെരീഫ് നാണംകെട്ടിരിക്കുകയാണ്. ഒബാമയുമായി 30 സെക്കന്റുനേരത്തെ അപ്പോയിന്റ്‌മെന്റ് പോലും ലഭിച്ചില്ല. തുറന്നു പറയുകയാണെങ്കില്‍ യു.എസ് സന്ദര്‍ശനത്തില്‍ നവാസ് ഷെരീഫ് “ഒരാഗോള പറയനെപ്പോലെ” തോന്നിച്ചു” എന്നായിരുന്നു അര്‍ണബ് ഗോസ്വാമിയുടെ പ്രയോഗം. (“Nawaz Sharif is being pushed around, didn’t even get a 30-second appointment with Obama. And frankly, he’s looking like a global pariah on his US trip.”)
പാകിസ്ഥാനെതിരെ പരോക്ഷമായി യുദ്ധത്തിന് ആഹ്വാനം ചെയ്തുകൊണ്ടാണ് ചാനലില്‍ അര്‍ണബ് സംസാരിച്ചത്. ” ഇന്ന് ഉറിയില്‍ പത്തു പാക് തീവ്രവാദികള്‍ കൊല്ലപ്പെട്ടതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഇതൊന്നും പോര. പ്രതികാരം ചെയ്തതു പോര. നമ്മള്‍ ഇതിലുമേറെ ചെയ്യണം. ഇതാണ് പറ്റിയ സമയം. പാകിസ്ഥാന് ലോകരാജ്യങ്ങള്‍ക്കു മുമ്പില്‍ വെളിപ്പെട്ടിരിക്കുകയാണ്. നയതന്ത്രപരമായി ഒറ്റപ്പെട്ടിരിക്കുകയാണ്.” എന്നു പറഞ്ഞുകൊണ്ട് ആ ഒറ്റപ്പെടലിന്റെ വ്യാപ്തി തുറന്നുകാട്ടുന്നതിനായാണ് നവാസ് ഷെരീഫിന് ഒബാമയെ കാണാന്‍ അനുമതി നിഷേധിച്ച കാര്യം അര്‍ണബ് ഗോസ്വാമി സൂചിപ്പിക്കുന്നത്.
