കരിപ്പൂരില്‍ കുവൈത്തിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി
Kerala News
കരിപ്പൂരില്‍ കുവൈത്തിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th April 2021, 11:29 am

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. കുവൈത്തിലേക്ക് പുറപ്പെട്ട വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്.

രാവിലെ 10 മണിയോടെയായിരുന്നു സംഭവം. വിമാനം റണ്‍വെയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ  അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു.

17യാത്രക്കാരും ആറ് ജീവനക്കാരുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം പറന്ന് ഉയര്‍ന്നതിന് പിന്നാലെ അപായ മണി മുഴങ്ങുകയായിരുന്നു. തുടര്‍ന്ന് അടിയന്തരമായി വിമാനം തിരികെയിറക്കി.

യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്. കാര്‍ഗോയില്‍ നിന്ന് അഗ്നിബാധ കണ്ടെത്തിയതാണ് വിമാനം തിരികെയിറക്കാനുള്ള കാരണമെന്നാണ് പ്രാഥമിക സൂചന.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: An Air India flight bound for Kuwait at Karipur was immediately landed