കണ്ണൂര്‍ കൊട്ടിയൂരില്‍ ആദിവാസി യുവാവ് തൂങ്ങിമരിച്ച നിലയില്‍
Kerala News
കണ്ണൂര്‍ കൊട്ടിയൂരില്‍ ആദിവാസി യുവാവ് തൂങ്ങിമരിച്ച നിലയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th January 2022, 5:57 pm

കണ്ണൂര്‍: കണ്ണൂര്‍ കൊട്ടിയൂരില്‍ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. താഴെ മന്ദംഞ്ചേരി പിണിയ കോളനിയിലെ ബാബു(35)വിനെയാണ് ഇന്ന് രാവിലെ റബ്ബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കേളകം പൊലീസെത്തി ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.

പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മറ്റ് വിവരങ്ങള്‍ ലഭ്യമാവുകയുള്ളു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. മരിച്ച ബാബുവിന് രണ്ട് മക്കളുണ്ട്. വീട്ടില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: An adivasi youth was found hanging in Kottiyoor, Kannur