ശങ്കരാടിയുടെ കുടുംബത്തിൽ നിന്നും ഒരു നടി, എന്നാൽ ഞാൻ ആ ലേബൽ ഉപയോഗിച്ചിട്ടില്ല: പാർവതി രാജൻ ശങ്കരാടി
Entertainment
ശങ്കരാടിയുടെ കുടുംബത്തിൽ നിന്നും ഒരു നടി, എന്നാൽ ഞാൻ ആ ലേബൽ ഉപയോഗിച്ചിട്ടില്ല: പാർവതി രാജൻ ശങ്കരാടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 13th May 2025, 10:01 am

മലയാളത്തിലെ ലെജൻ്ററി നടനാണ് ശങ്കരാടി. ശങ്കരാടിയുടെ കുടുംബത്തിൽ നിന്നുള്ള നടിയാണ് പാർവതി രാജൻ ശങ്കരാടി. സംവിധായകൻ രാജൻ ശങ്കരാടിയുടെ മകളാണ് പാർവതി രാജൻ ശങ്കരാടി.

സുരേഷ് ഗോപിയുടെ പാപ്പൻ എന്ന ചിത്രത്തിലും പുതുമുഖ സംവിധായകൻ ബിൻ്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ പ്രിൻസ് ആൻഡ് ഫാമിലി എന്ന ചിത്രത്തിലും പാർവതി അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ സിനിമാ ബാക്ക്ഗ്രൗണ്ടില്‍ നിന്നാണ് വരുന്നതെങ്കിലും സിനിമക്ക് വേണ്ടി അതുപയോഗിക്കാറില്ലെന്ന് പറയുകയാണ് പാർവതി രാജൻ ശങ്കരാടി.

ഒഡീഷന്‍സ് വഴിയാണ് തനിക്ക് എല്ലാം കിട്ടിയതെന്നും എന്നാൽ അവിടെ ചെന്ന് കഴിയുമ്പോള്‍ അച്ഛനെ പരിചയമുള്ള ആരെങ്കിലും ഉണ്ടാകുമെന്നും പാർവതി പറയുന്നു.

അല്ലാതെ കിട്ടിയത് പാപ്പൻ എന്ന സിനിമ മാത്രമാണെന്നും താൻ സംവിധായകൻ ജോഷിയെ നേരിട്ട് വിളിച്ച് ചോദിച്ചതാണെന്നും പാർവതി പറയുന്നു. കൗമുദിയോട് സംസാരിക്കുകയായിരുന്നു പാർവതി.

‘സിനിമാ ബാക്ക്ഗ്രൗണ്ടില്‍ നിന്നാണ് വരുന്നതെങ്കിലും ഞാന്‍ സിനിമക്ക് വേണ്ടി അതുപയോഗിക്കാറില്ല. ഒഡീഷന്‍സ് വഴിയാണ് എനിക്ക് എല്ലാം കിട്ടിയത്. അവിടെ ചെന്ന് കഴിയുമ്പോള്‍ അച്ഛനെ പരിചയമുള്ള ആരെങ്കിലും ഉണ്ടാകും. അങ്ങനെ വരും എന്നല്ലാതെ ഇന്നയാളുടെ മകള്‍ എന്നുള്ള രീതിയില്‍ പാപ്പന്‍ മാത്രമാണ് അങ്ങനെ കിട്ടിയത്.

കാരണം ജോഷി അങ്കിളിനെ ഞാന്‍ നേരിട്ട് വിളിച്ചിരുന്നു. മൂവി തുടങ്ങുകയാണെന്ന് അറിഞ്ഞപ്പോള്‍. വിളിച്ച് എന്തെങ്കിലും ക്യാരക്ടര്‍ ഉണ്ടോയെന്ന് സംസാരിച്ചപ്പോള്‍ ആള് കാണാന്‍ വരാന്‍ പറഞ്ഞു. പക്ഷെ, ഞാന്‍ കാണാന്‍ ചെല്ലേണ്ട ദിവസം ആള്‍ക്ക് ലൊക്കേഷന്‍ കാണാന്‍ പോകാനുണ്ടായിരുന്നു.

ജോഷി അങ്കിള് എന്നെ നേരിട്ട് വിളിച്ച് പറയുകയായിരുന്നു ഇന്ന് വരണ്ട എന്ന്. അച്ഛനുമായുള്ള അടുപ്പം കൊണ്ടാണ് അങ്കിള്‍ അങ്ങനെ വിളിച്ചുപറഞ്ഞത്. അച്ഛന്‍ ആളുടെ ചീഫ് അസോസിയേറ്റ് ആയിരുന്നു,’ പാർവതി പറയുന്നു.

Content Highlight: An actress from Shankaradi’s family, but I have not used that label: Parvathy Rajan Shankaradi