എന്റെ ഓരോ ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്കും നടൻ മാധവൻ അഭിപ്രായം പറയാറുണ്ട്: അമൃത സജു
Entertainment
എന്റെ ഓരോ ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്കും നടൻ മാധവൻ അഭിപ്രായം പറയാറുണ്ട്: അമൃത സജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 21st May 2023, 10:56 pm

നടി ഐശ്വര്യ റായിയുടെ മുഖ സാദൃശ്യമുള്ള ഇടുക്കി സ്വദേശിനി അമൃത പ്രേക്ഷകരുടെ പ്രിയപ്പെട്ടവളാണ്.
താൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റുചെയ്യുന്ന റീൽസുകൾക്ക് നടൻ മാധവൻ മറുപടി തരാറുണ്ടെന്ന് പറയുകയാണ് അമൃത സജു . അദ്ദേഹം മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാൻ ഇഷ്ട്ടപ്പെടുന്ന ആളാണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും അമൃത പറഞ്ഞു. സില്ലി മോങ്ക്സ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘എന്റെ വർക്കുകളും അഭിനയവുമൊക്കെ നന്നായിട്ടുണ്ടെന്ന് നടൻ മാധവൻ പറഞ്ഞിട്ടുണ്ട്. അദ്ദേഹം മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനൊക്കെ ഇഷ്ടപ്പെടുന്നയാളാണ്.

എന്റെ ഓരോ പോസ്റ്റുകളും കണ്ടിട്ട് അതിൽ എന്തൊക്കെയാണ് മെച്ചപ്പെടുത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞ്‌ തരാറുണ്ട്. അദ്ദേഹം വളരെ നല്ലൊരു മനുഷ്യനാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കാരണം ഇത്രയും തിരക്കുള്ള ഒരാൾ എന്റെ പ്രൊഫൈൽ നോക്കുകയും നമുക്ക് വേണ്ടി അവരുടെ സമയം മാറ്റിവക്കുകയും ചെയ്യുന്നത് വലിയൊരു കാര്യമാണ്. എനിക്കത് വളരെ സന്തോഷം നൽകിയ ഒരു സംഭവമാണ്. വേറെ ആരും അങ്ങനെ ചെയ്തിട്ടില്ല. എനിക്കിപ്പോഴും അത് വളരെ അത്ഭുതമായൊരു കാര്യമാണ്,’ അമൃത പറഞ്ഞു.

തനിക്ക് ഐശ്വര്യ റായിയോടുള്ള ഇഷ്ട്ടമാണ് റീൽസ് ചെയ്യാൻ പ്രേരിപ്പിച്ചതെന്നും താൻ പോലും അറിയാതെയാണ് ഐശ്വര്യയുടെ അഭിനയത്തോട് സാദൃശ്യം വന്നതെന്നും താരം പറഞ്ഞു.

‘എനിക്ക് വളരെ ഇഷ്ടമുള്ള നടിയാണ് ഐശ്വര്യ റായി. പണ്ടുമുതലേ ഞാൻ അഭിനയ രീതികളൊക്കെ ശ്രദ്ധിക്കുമായിരുന്നു. റീൽസ് ചെയ്തപ്പോൾ അറിയാതെ തന്നെ ഐശ്വര്യ റായിയോട് സാദൃശ്യം വന്നതാണ്. ഒരുപാട് നാൾ ഒരാളെ തന്നെ നിരീക്ഷിക്കുമ്പോൾ അവരുടെ മാനറിസംസ് സ്വാഭാവികമായും വന്നുപോകും,’ അമൃത പറഞ്ഞു.

സുനിൽ കാര്യാട്ടുകര സംവിധാനം ചെയ്ത് ഷെയ്ക്ക് അഫ്സൽ നിർമിക്കുന്ന പിക്കാസൊയാണ് അമൃതയുടെ ആദ്യ ചിത്രം. അഭിനയിക്കുന്നവരിൽ ഏറെയും പുതുമുഖങ്ങളാണെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്.

Content Highlights: Amritha Saju on Actor Madhavan