അമ്മ തെരഞ്ഞെടുപ്പ്; നിവിന്‍ പോളിക്കും ഹണി റോസിനും തോല്‍വി, നാസര്‍ ലത്തീഫിനും പരാജയം
Entertainment news
അമ്മ തെരഞ്ഞെടുപ്പ്; നിവിന്‍ പോളിക്കും ഹണി റോസിനും തോല്‍വി, നാസര്‍ ലത്തീഫിനും പരാജയം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 19th December 2021, 5:59 pm

കൊച്ചി: താരസംഘടനയായ അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലില്‍ നിന്ന് രണ്ട് പേര്‍ക്കും വിമത പാനലില്‍ ഉണ്ടായിരുന്ന ഒരാളും പരാജയപ്പെട്ടു.

നിവിന്‍ പോളി, ഹണി റോസ് എന്നിവരാണ് ഔദ്യോഗിക പാനലില്‍ നിന്ന് തോറ്റത്. നിവിന്‍ പോളിക്ക് 158 വോട്ടും ഹണി റോസിന് 145 വോട്ടുമാണ് ലഭിച്ചത്. വിമതനായിരുന്ന നാസര്‍ ലത്തീഫിന് 100 വോട്ടുകള്‍ മാത്രമാണ് നേടാനായത്.

എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിനെതിരെ നിന്ന വിജയ് ബാബുവും ലാലുമാണ് വിജയിച്ചത്. ലാലിന് 212 വോട്ടും വിജയ് ബാബുവിന് 228 വോട്ടുമാണ് ലഭിച്ചത്.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ മണിയന്‍ പിള്ള രാജുവും നടി ശ്വേത മേനോനും വിജയിച്ചു. ഔദ്യോഗിക പാനലില്‍ നിന്ന് സ്ഥാനാര്‍ത്ഥിയായ ആശ ശരത് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. 224 വോട്ടാണ് മണിയന്‍ പിള്ള രാജുവിന് ലഭിച്ചത്. ശ്വേത മേനോന് 176 വോട്ട് ലഭിച്ചപ്പോള്‍ ആശ ശരത്തിന് 153 വോട്ടുകള്‍ മാത്രമാണ് നേടാനായത്.

11 പേരുള്ള എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് 14 പേരായിരുന്നു മത്സരിച്ചിരുന്നത്. ഹണി റോസ്, നിവിന്‍ പോളി, നാസര്‍ ലത്തീഫ് എന്നിവരാണ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവര്‍.

കൊച്ചിയിലാണ് അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിയും തെരഞ്ഞെടുപ്പും നടന്നത്. അമ്മ പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സിദ്ധീഖ് ട്രഷററായും ജയസൂര്യ ജോ.സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

വൈസ് പ്രസിഡന്റ് മത്സരാര്‍ത്ഥികളും വോട്ടുകളും,

മണിയന്‍പിള്ള രാജു 224
ശ്വേത മേനോന്‍ 176
ആശ ശരത് 153

എക്‌സിക്യൂട്ടീവ് കമ്മറ്റി

ബാബുരാജ് 242
ലാല്‍ 212
ലെന 234
മഞ്ജു പിള്ള 215
രചന നാരായണന്‍കുട്ടി 180
സുധീര്‍ കരമന 261
സുരഭി 236
ടിനി ടോം 222
ടൊവിനോ തോമസ് 220
ഉണ്ണി മുകുന്ദന്‍ 198
വിജയ് ബാബു 225
ഹണി റോസ് 145
നിവിന്‍ പോളി 158
നാസര്‍ ലത്തീഫ് 100