എഡിറ്റര്‍
എഡിറ്റര്‍
ചാനല്‍ പരിപാടികള്‍ ഒഴിവാക്കാന്‍ സാധിക്കില്ല;ചാനലുകള്‍ ബഹിഷ്‌ക്കരിക്കണമെന്ന ഫിലിം ചേംബറിന്റെ നിര്‍ദ്ദേശം ‘ അമ്മ’ തള്ളി
എഡിറ്റര്‍
Monday 13th November 2017 7:26pm

കൊച്ചി: ചാനലുകള്‍ സംഘടിപ്പിക്കുന്ന അവാര്‍ഡ് ഷോകളിലും ചാനല്‍ പരിപാടികളിലും സിനിമാ താരങ്ങള്‍ പങ്കെടുക്കരുതെന്ന ഫിലിം ചേംബറിന്റെ നിര്‍ദ്ദേശം താരസംഘടനയായ അമ്മ തള്ളി. ഇതു സംബന്ധിച്ച് ഇന്ന നടന്ന യോഗത്തിലാണ് ‘ അമ്മ’ ഭാരവാഹികള്‍’ ചേംബറിന്റെ നിര്‍ദ്ദേശം തള്ളിയത്.

അടുത്ത മൂന്ന് വര്‍ഷത്തേക്ക് ചാനലുകളുമായി താരങ്ങള്‍ സഹകരിക്കരുതെന്നായിരുന്നു ചേംബറിന്റെ നിര്‍ദ്ദേശം. എന്നാല്‍ താരങ്ങളെ വിലക്കാനാവില്ലെന്ന് യോഗത്തില്‍ ‘അമ്മ’ ഭാരവാഹികള്‍ വ്യക്തമാക്കുകയായിരുന്നു. അതേസമയം, യോഗത്തിന് ശേഷം ഇരു സംഘടനകളുടേയും ഭാരവാഹികള്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.

മുമ്പ് സിനിമകള്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ചാനലുകള്‍ സാറ്റ്‌ലൈറ്റ് റൈറ്റുകള്‍ സ്വന്തമാക്കുമായിരുന്നു. എന്നാല്‍ സിനിമകള്‍ റിലീസ് ചെയ്തതിന് ശേഷം മാത്രം സിനിമകളുടെ റൈറ്റ് വാങ്ങിയാല്‍ മതിയെന്നാണ് ചാനലുകളുടെ ഇപ്പോഴത്തെ നിലപാട്. ഇതാണ് നിര്‍മ്മാതാക്കളെയും വിതരണക്കാരെയും ചൊടിപ്പിച്ചത്.


Also Read മിണ്ടാന്‍ പോലും പറ്റാത്ത സാഹചര്യം: നിലപാടുകളുടെ പേരില്‍ തന്നെ ഒതുക്കാനുള്ള നീക്കം ബി.ജെ.പി തുടങ്ങിയെന്നും പ്രകാശ് രാജ്


എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് അമ്മ ഭാരവാഹികള്‍ നിലപാടെടുക്കുകയായിരുന്നു. എല്ലാ കാലത്തും താരങ്ങള്‍ ചാനലുകളുമായി സഹകരിച്ചിട്ടുണ്ട്. മലയാള സിനിമയുടെ വളര്‍ച്ചക്ക് ചാനലുകള്‍ നല്‍കിയ സംഭാവനകള്‍ തള്ളിക്കളയാന്‍
സാധിക്കില്ലെന്നും തുടര്‍ന്നും അത് ആവശ്യമാണെന്നും അമ്മ വ്യക്തമാക്കി.
‘അമ്മ’യെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ഇന്നസെന്റ്, ഇടവേള ബാബു, സിദ്ദിഖ്, ഗണേശ് കുമാര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ചാനലുകള്‍ സംഘടിപ്പിക്കുന്ന അവാര്‍ഡ് നിശകള്‍കൊണ്ട് തങ്ങള്‍ക്ക് ഗുണംകിട്ടുന്നില്ലെന്ന നിലപാടിലാണ് നിര്‍മ്മാതാക്കളും വിതരണക്കാരും.

Advertisement