അമിതാഭ് ബച്ചന്റെയും ആയുഷ്മാന്റെയും 'ഗുലാബോ സീതാബോ' ജൂണ്‍ 12 ന് ആമസോണ്‍ പ്രൈമില്‍
Entertainment
അമിതാഭ് ബച്ചന്റെയും ആയുഷ്മാന്റെയും 'ഗുലാബോ സീതാബോ' ജൂണ്‍ 12 ന് ആമസോണ്‍ പ്രൈമില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th May 2020, 1:03 pm

അമിതാഭ് ബച്ചനും ആയുഷ്മാന്‍ ഖുറാനും പ്രധാന വേഷത്തില്‍ അഭിനയിച്ച ഗുലാബോ സീതാബോ ജൂണ്‍ 12 മുതല്‍ സ്ട്രീമിംഗില്‍ ലഭിക്കുമെന്ന്
ആമസോണ്‍ പ്രൈം വീഡിയോ.

എല്ലാവരും കുടുംബമായി കണ്ടിരിക്കേണ്ട ഓരു സിനിമയാണ് ഗുലാബോ സീതാബോയെന്നും സംവിധായകന്‍ ആദ്യമായി കഥാപാത്രത്തിന്റെ രൂപം കാണിച്ചു തന്നപ്പോള്‍ തന്നെ ചെയ്യാന്‍ പോകുന്ന കഥാപാത്രത്തെക്കുറിച്ച് ഏറെ ആവേശഭരിതനായിരുന്നെന്നും ബച്ചന്‍ പറഞ്ഞു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് ഗുലാബോ സീതാബോ എത്തിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും സിനിമയെക്കുറിച്ച് ബച്ചന്‍ പറഞ്ഞു.

200 ല്‍ അധികം രാജ്യങ്ങളിലായി ജൂണ്‍ 12 ന് ആമസോണ്‍ പ്രൈമിലൂടെ സിനിമ റിലീസ് ചെയ്യുമെന്നും അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു.

സൂജിത്ത് സിര്‍ക്കാര്‍ സംവിധാനം ചെയ്ത ‘ഗുലാബോ സീതാബോ’ ചിത്രത്തിലെ ബച്ചന്റെ വേഷം സോഷ്യല്‍ മീഡിയകളില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമീണന്റെ വേഷത്തിലാണ് ബച്ചന്‍ ചിത്രത്തില്‍ വേഷമിടുന്നത്. ഉത്തര്‍പ്രദേശിലെ പാവകളിയിലെ രണ്ട് കഥാപാത്രങ്ങളാണ് ഗുലാബോയും സീതാബോയും.
നേരത്തെ ഏപ്രില്‍ 24ന്  റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്ന ചിത്രമായിരുന്നു ഇത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം.