'ഇത് എന്റെ അവസാന സോഷ്യല്‍ മീഡിയ പോസ്റ്റാണ്'; സോഷ്യല്‍ മീഡിയ ഉപേക്ഷിക്കുന്നതായി ആമിര്‍ ഖാന്‍
Bollywood
'ഇത് എന്റെ അവസാന സോഷ്യല്‍ മീഡിയ പോസ്റ്റാണ്'; സോഷ്യല്‍ മീഡിയ ഉപേക്ഷിക്കുന്നതായി ആമിര്‍ ഖാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 15th March 2021, 6:00 pm

മുംബൈ: സോഷ്യല്‍ മീഡിയ ഉപേക്ഷിക്കുന്നതായി ബോളിവുഡ് താരം ആമിര്‍ ഖാന്‍. അമ്പത്തിയാറാം പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് തൊട്ടുപിന്നാലെയാണ് സോഷ്യല്‍ മീഡിയ വിടുന്നതായി ആമിര്‍ പ്രഖ്യാപിച്ചത്.

പൂര്‍ണ്ണമായും തന്റെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സോഷ്യല്‍ മീഡിയ വിടുന്നതെന്നും പുതിയ ചിത്രങ്ങളെപ്പറ്റിയും ജീവിതത്തിലെ പ്രധാന വിശേഷങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജില്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആമിറിന്റെ ഏറ്റവും ഒടുവിലായി പോസ്റ്റ് ചെയ്ത സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് ഇക്കാര്യം പറയുന്നത്.

‘പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി. എന്റെ ഹൃദയം നിറഞ്ഞു. മറ്റൊരു അര്‍ത്ഥത്തില്‍ ഇത് എന്റെ അവസാന സോഷ്യല്‍ മീഡിയ പോസ്റ്റാണ്. കുറച്ചുനാളത്തേക്ക് ഇവിടെ നിന്നും പിന്‍മാറുന്നു. എ.കെ.പി പ്രൊഡക്ഷന്‍സ് വഴി എന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും നിങ്ങളുമായി പങ്കുവെയ്ക്കുന്നതാണ്’, ആമിര്‍ ട്വിറ്ററിലെഴുതി.

മാര്‍ച്ച് പതിനാലിനായിരുന്നു ആമിറിന്റെ അമ്പത്തിയാറാം പിറന്നാള്‍. താരത്തിന് ആശംസകളുമായി ആരാധകര്‍ രംഗത്തെത്തിയിരുന്നു. നടന്‍ മോഹന്‍ലാലും പിറന്നാള്‍ ആശംസയറിയിച്ച് എത്തിയിരുന്നു.

‘ഹാപ്പി ബര്‍ത്ത്‌ഡേ പ്രിയപ്പെട്ട ആമിര്‍ ഖാന്‍,’ എന്നാണ് മോഹന്‍ലാല്‍ ട്വിറ്ററില്‍ കുറിച്ചത്. മോഹന്‍ലാലിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് ആമിര്‍ ഖാന്‍ താരത്തിന് നന്ദി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Amir khan Quits Social Media