മാസ്റ്ററിന്റെ ഒരു വര്‍ഷം; രണ്ട് വീഡിയോകളുമായി ആമസോണ്‍ പ്രൈം
Movie Day
മാസ്റ്ററിന്റെ ഒരു വര്‍ഷം; രണ്ട് വീഡിയോകളുമായി ആമസോണ്‍ പ്രൈം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 13th January 2022, 10:47 pm

വിജയ്, വിജയ് സേതുപതി, ലോകേഷ് കനകരാജ് എന്നിവര്‍ ആദ്യമായി ഒന്നിച്ച മാസ്റ്റര്‍ സിനിമക്ക് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. ചിത്രം ഒരു വര്‍ഷം പിന്നീടുന്ന ദിവസത്തില്‍ മാസ്റ്ററിന്റെ പുതിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ആമസോണ്‍.

മാസ്റ്റര്‍ സിനിമയുട 30 സെക്കന്റും, രണ്ട് മിനിറ്റും 15 സെക്കന്റും വീതമുള്ള രണ്ട് വീഡിയോ ആണ് പങ്കു വെച്ചിരിക്കുന്നത്.

ചിത്രം ഒരു വര്‍ഷം പിന്നിട്ട ദിവസത്തില്‍ ക്ലൈമാക്‌സ് രംഗങ്ങളുടെ ബി.ടി.എസ് വീഡിയോ വിജയ് സേതുപതി പങ്കുവെച്ചിരുന്നു.

ലോക്ക്ഡൗണിന് ശേഷം 2021 ജനുവരി 13 ന് പുറത്തിറങ്ങിയ ചിത്രം അടഞ്ഞുകിടന്ന തിയറ്ററുകള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കിയിരുന്നത്.

300 കോടി രൂപ കളക്ഷന്‍ നേടി വലിയ വിജയമായി തീര്‍ന്ന സിനിമ ദക്ഷിണേന്ത്യയില്‍ ബാഹുബലിയുടേയുള്‍പ്പെടെ നിരവധി റെക്കോര്‍ഡുകളാണ് തകര്‍ത്തത്.

ആദ്യ ദിവസം തന്നെ തമിഴ്‌നാട്ടില്‍ 25 കോടി രൂപയാണ് ചിത്രം നേടിയത്. വെറും മൂന്ന് ദിവസത്തിനുള്ളില്‍ സിനിമയുടെ കളക്ഷന്‍ 100 കോടി കടന്നിരുന്നു.

വിജയ്, വിജയ് സേതുപതി എന്നിവര്‍ക്ക് പുറമേ മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെര്‍മിയ, അര്‍ജുന്‍ ദാസ്, ഗൗരി ജി. കൃഷ്ണ എന്നിങ്ങനെ പുതുമുഖങ്ങളുള്‍പ്പെടെ നിരവധി താരങ്ങളാണ് സിനിമയിലെത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: amazon prime new videos of master