മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് അമല പോള്‍. തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നടി കൂടിയാണ് അവര്‍. 2009ല്‍ പുറത്തിറങ്ങിയ നീലത്താമര എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെയാണ് അമല തന്റെ കരിയര്‍ ആരംഭിക്കുന്നത്.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് അമല പോള്‍. തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നടി കൂടിയാണ് അവര്‍. 2009ല്‍ പുറത്തിറങ്ങിയ നീലത്താമര എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെയാണ് അമല തന്റെ കരിയര്‍ ആരംഭിക്കുന്നത്.
പിന്നീട് 2010ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായ മൈനയിലും അഭിനയിച്ചു. ആ സിനിമയിലെ അഭിനയത്തിന് അമല പോളിന് മികച്ച നടിക്കുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു. ശേഷം വിവിധ ഭാഷകളിലായി നിരവധി വേഷങ്ങള്‍ ചെയ്യാന്‍ നടിക്ക് സാധിച്ചു.
ഇപ്പോള്‍ ജെ.എഫ്.ഡബ്ല്യുവിന് നല്‍കിയ അഭിമുഖത്തില്‍ ജീവിതത്തില്‍ എടുത്തിട്ടുള്ളതില്‍ വെച്ച് ഏറ്റവും മോശമായ തീരുമാനം ഏതാണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് അമല. വലിയൊരു പ്രൊജക്ടിന് വേണ്ടിയുള്ള ഓഡിഷനായി കീറ്റോ ഡയറ്റ് എടുത്തതിനെ കുറിച്ചാണ് നടി പറയുന്നത്.
‘ഞാന്‍ ഇതുവരെ ജീവിതത്തില്‍ എടുത്തിട്ടുള്ളതില്‍ വെച്ച് ഏറ്റവും മോശമായ തീരുമാനം ഏതാണെന്ന് ചോദിച്ചാല്‍, എനിക്ക് പെട്ടെന്ന് ഒന്നും ഓര്‍മ വരുന്നില്ല. ഒരുപക്ഷെ അത് കീറ്റോ ഡയറ്റ് എടുത്ത തീരുമാനമായിരിക്കും. ഒരിക്കല്‍ ഞാന്‍ കീറ്റോ ഡയറ്റ് എടുത്തിരുന്നു.
എന്നെ അത് ഭയങ്കര മോശമായി ബാധിച്ചിരുന്നു. ആ സമയത്ത് എനിക്ക് വലിയൊരു പ്രൊജക്ടിന് വേണ്ടിയുള്ള ഓഡിഷന്‍ ഉണ്ടായിരുന്നു. അതിന് വേണ്ടിയായിരുന്നു ഞാന്‍ കീറ്റോ ഡയറ്റെടുത്തത്. ഏറ്റവും മോശമായ തീരുമാനം ഏതാണെന്ന് ചോദിച്ചപ്പോള്‍ അത് മാത്രമാണ് എനിക്ക് പെട്ടെന്ന് ഓര്‍മ വന്നത്,’ അമല പോള്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം അമല പോള്‍ നായികയായി എത്തിയ മലയാള ചിത്രങ്ങളായിരുന്നു ലെവല്‍ ക്രോസ്, ആടുജീവിതം എന്നിവ. ഇതില്‍ ആടുജീവിതത്തിലെ സൈനു ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയില്‍ പൃഥ്വിരാജ് ആയിരുന്നു നജീബായി എത്തിയത്.
അഭിമുഖത്തില്‍ പൃഥ്വിയെ കുറിച്ചും ആടുജീവിതത്തെ കുറിച്ചും അമല പോള്‍ സംസാരിച്ചു. താന്‍ ഇപ്പോള്‍ പൃഥ്വിരാജിന് മെസേജ് അയക്കുമ്പോള്‍ ഇക്ക എന്നാണ് വിളിക്കാറുള്ളതെന്നും സിനിമയിലെ പോസ്റ്റര്‍ കണ്ടാല്‍ അത് അമല പോളും പൃഥ്വിരാജുമായി തോന്നാറില്ലെന്നും നടി പറഞ്ഞു. പകരം അത് സൈനുവും നജീബുമായാണ് തോന്നുന്നതെന്നും അമല അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Amala Paul Talks About Her Worst Choice