മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് അമല പോള്‍. തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നടി കൂടിയാണ് അവര്‍. 2009ല്‍ പുറത്തിറങ്ങിയ നീലത്താമര എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെയാണ് അമല തന്റെ കരിയര്‍ ആരംഭിക്കുന്നത്.
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് അമല പോള്‍. തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നടി കൂടിയാണ് അവര്‍. 2009ല്‍ പുറത്തിറങ്ങിയ നീലത്താമര എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെയാണ് അമല തന്റെ കരിയര്‍ ആരംഭിക്കുന്നത്.
പിന്നീട് 2010ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായ മൈനയിലും അഭിനയിച്ചു. ആ സിനിമയിലെ അഭിനയത്തിന് അമല പോളിന് മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു. ശേഷം വിവിധ ഭാഷകളിലായി നിരവധി വേഷങ്ങള്‍ ചെയ്യാന്‍ നടിക്ക് സാധിച്ചു.
ഇപ്പോള്‍ നടിയും അവതാരകയുമായ പേര്‍ളി മാണിയെ കുറിച്ച് പറയുകയാണ് അമല. പേര്‍ളിയുടെ സഹോദരി റേച്ചലുമായുള്ള സൗഹൃദത്തില്‍ നിന്നാണ് തനിക്ക് പേര്‍ളി മാണിയുമായി സൗഹൃദമുണ്ടാകുന്നതെന്നാണ് നടി പറയുന്നത്.
തന്നെ കുറിച്ചോര്‍ത്ത് എപ്പോഴും അഭിമാനിക്കുന്ന ആളാണ് പേര്‍ളിയെന്നും സ്വന്തം സഹോദരിയെ പോലെ തന്നെയാണ് തന്നെയും പേര്‍ളി കാണുന്നതെന്നും അമല പോള്‍ പറഞ്ഞു. ജെ.എഫ്.ഡബ്യൂവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അമല.
‘പേര്‍ളിയുടെ അനിയത്തി റേച്ചലും ഞാനും ഒരുമിച്ച് പഠിച്ചവരാണ്. സ്‌ക്കൂള്‍ മുതല്‍ക്കേ ഞങ്ങള്‍ക്ക് പരസ്പരം അറിയാമായിരുന്നു. പത്ത് പതിനൊന്ന് വയസ് മുതല്‍ക്കേ ഞങ്ങള്‍ ഫ്രണ്ട്‌സായിരുന്നു.
റേച്ചല്‍ വഴി എനിക്ക് പേര്‍ളിയെയും അറിയാമായിരുന്നു. ഞങ്ങള്‍ ഇടയ്‌ക്കൊക്കെ ഒരുമിച്ച് കാണുന്നവരാണ്. അങ്ങനെ പേര്‍ളി എനിക്ക് എന്റെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ആളായി മാറുകയായിരുന്നു.
എന്നെ കുറിച്ചോര്‍ത്ത് എപ്പോഴും അഭിമാനിക്കുന്ന ആളാണ് അവള്‍. എന്നെ സ്വന്തം സഹോദരിയെ പോലെ കാണുന്ന ആള്‍ കൂടിയാണ് പേര്‍ളി. അതുമാത്രമല്ല, എന്റെ ജീവിതത്തിലെ എല്ലാ ജേര്‍ണിയും കണ്ട ആളാണ് അവള്‍.
ചെറുപ്പം മുതല്‍ക്കേ പരസ്പരം അറിയുന്നവരാണല്ലോ. അതിന്റെ സ്‌പെഷ്യല്‍ ബോണ്ട് ഞങ്ങള്‍ക്ക് ഇടയിലുണ്ട്. എനിക്ക് ഒരുപാട് ഇഷ്ടമുള്ള ആളാണ് പേര്‍ളി. അവള്‍ കൂടെയുണ്ടെങ്കില്‍ വളരെ ഫണ്ണായിരിക്കും,’ അമല പോള്‍ പറയുന്നു.
Content Highlight: Amala Paul Talks About Friendship With Pearle Maaney