അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടനാണ് അല്‍ത്താഫ് സലിം. ശേഷം 2017ല്‍ നിവിന്‍ പോളിയോടൊപ്പം സഖാവ് എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചു.
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടനാണ് അല്‍ത്താഫ് സലിം. ശേഷം 2017ല്‍ നിവിന്‍ പോളിയോടൊപ്പം സഖാവ് എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചു.
അതേവര്‍ഷം തന്നെയാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലൂടെ സംവിധാനത്തിലും അല്‍ത്താഫ് തന്റെ സാന്നിധ്യമറിയിച്ചത്. നിവിന്‍ പോളി, ലാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എത്തിയ ആ ചിത്രം ആ വര്‍ഷത്തെ ഓണം വിന്നറായിരുന്നു.
ശേഷം നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പ്രേമലു എന്ന ഹിറ്റ് റൊമാന്റിക് കോമഡി ചിത്രത്തിലും അല്‍ത്താഫ് അഭിനയിച്ചിരുന്നു.
ഇപ്പോള്‍ ബൈജു എന്‍. നായര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ നായകനാകുന്ന സിനിമകളെ കുറിച്ച് പറയുകയാണ് നടന്‍. ഒരു സിനിമയിലെ പ്രധാന നായകനാകുമ്പോള്‍ ഭാരം തോന്നില്ലേയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു അല്‍ത്താഫിന്റെ മറുപടി.
‘ഒരു സിനിമയിലെ പ്രധാന നായകനാകുമ്പോള്‍ ഭാരം തോന്നില്ലേയെന്ന് ചോദിച്ചാല്‍, ഇല്ലായെന്ന് തന്നെയാണ് എന്റെ മറുപടി. മന്ദാകിനി എന്ന സിനിമക്ക് ശേഷം ഞാന്‍ സംവിധാനത്തിലേക്ക് കയറി. പിന്നെ ഒരു വര്‍ഷത്തിന് ശേഷമാണ് ഞാന്‍ അടുത്ത പടത്തില്‍ അഭിനയിക്കുന്നത്.
ആ ഒരു വര്‍ഷത്തിന്റെ ഇടയില്‍ ഞാന്‍ വേറെ സിനിമകളൊന്നും ചെയ്തിട്ടില്ല. സംവിധാനം തന്നെയായിരുന്നു ആ സമയത്ത് ചെയ്തത്. ഇപ്പോള്‍ വീണ്ടും അഭിനയം തുടങ്ങിയപ്പോള്‍ ലീഡ് റോളില്‍ തന്നെയാണ് എത്തുന്നത്. ഇന്നസെന്റ് എന്നാണ് ആ സിനിമയുടെ പേര്.
അതിന്റെ ടൈറ്റിലൊന്നും സത്യത്തില്‍ റിവീല്‍ ചെയ്തിട്ടില്ല. സിനിമയുടെ വര്‍ക്ക് ഏകദേശം തീരാറായി. ഷൂട്ട് രണ്ട് ദിവസത്തിന്റെയുള്ളില്‍ തീരും. ആ സിനിമയില്‍ ഹ്യൂമറാണ്. ഹ്യൂമറിന് വേണ്ടിയാണ് നമ്മളെ വിളിക്കുന്നത്. പറ്റുന്ന പരിപാടി ഞാന്‍ ചെയ്യുന്നുണ്ട്.
ഒരു പടവും കൂടെ കഴിഞ്ഞാല്‍ പതിയെ ഴോണറ് മാറ്റി പിടിക്കാന്‍ ശ്രമിക്കണം. വില്ലന്‍ റോളുകളൊന്നും എനിക്ക് വന്നിട്ടില്ല. മീശയൊക്കെ വന്ന് തുടങ്ങാന്‍ 10 വര്‍ഷമെടുക്കും. അപ്പോഴേക്കും ഞാന്‍ ഫീല്‍ഡ് ഔട്ടാകും (ചിരി).
അതാണ് ഞാന്‍ മീശ വെക്കാത്തത്. നായകനായത് കൊണ്ട് ഡാന്‍സൊക്കെയുണ്ടാകും. അങ്ങനെയുള്ള ബാധ്യതകളൊക്കെ വരുന്നുണ്ട്. അത് എന്ത് ചെയ്യണം എന്ന ചിന്തയിലാണ് ഞാന്‍. എന്തായാലും നോക്കാം. ഇറങ്ങി പുറപ്പെട്ടതല്ലേ,’ അല്‍ത്താഫ് സലിം പറയുന്നു.
Content Highlight: Althaf Salim Talks About His Movies