നടനെന്ന നിലയിലും സംവിധായകനെന്ന നിലയിയും ശ്രദ്ധേയനാണ് അല്‍ത്താഫ് സലീം. 2017 ല്‍ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയാണ് അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചിത്രം.
നടനെന്ന നിലയിലും സംവിധായകനെന്ന നിലയിയും ശ്രദ്ധേയനാണ് അല്‍ത്താഫ് സലീം. 2017 ല്‍ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയാണ് അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചിത്രം.
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയിലൂടെയാണ് അല്‍ത്താഫ് തന്റെ സിനിമ കരിയര്‍ ആരംഭിക്കുന്നത്. ഇപ്പോള്‍ പ്രേമം സിനിമയിലേക്ക് താന്‍ വന്നതിനെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
തനിക്ക് അഭിനയത്തിലല്ല സംവിധാനത്തിലായിരുന്നു താത്പര്യമെന്നും പ്രേമം സിനിമയിലേക്ക് തന്നെ അസിസ്റ്റ് ചെയ്യാന്‍ വിളിച്ചത് അല്‍ഫോണ്‍സാണെന്നും അല്‍ത്താഫ് പറയുന്നു. ഒരുപാട് ഉച്ചത്തില്‍ ശബ്ദം എടുത്ത് സംസാരിക്കാനൊന്നും തനിക്കറിയില്ലെന്നും അവര്‍ക്ക് അത് ബുദ്ധിമുട്ടാകുമെന്ന് പറഞ്ഞ് മറ്റാരെയെങ്കിലും വെച്ചോളാന്‍ താന്‍ പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
അസിസ്റ്റ് ചെയ്യാന്‍ താന്‍ ഇല്ലെങ്കിലും അവരുടെ ഒപ്പം തന്നെ എപ്പോഴും കൂടെ ഉണ്ടായിരുന്നുവെന്നും അല്‍ത്താഫ് കൂട്ടിച്ചേര്‍ത്തു. ഷൂട്ടിന്റെ ഒരാഴ്ച്ച മുമ്പ് തന്നോട് പ്രേമത്തിലെ ഒരു റോള്‍ ചെയ്യാന്‍ പറഞ്ഞതെന്നും അങ്ങനെ അഭിനയിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബൈജു എന്‍. നായര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അല്‍ത്താഫ്.
‘എനിക്ക് ഒരിക്കലും അഭിനയത്തിലേക്കായിരുന്നില്ല താത്പര്യം. സംവിധാനം തന്നെയായിരുന്നു.
എന്റെയടുത്ത് അല്‍ഫോണ്‍സാണ് പ്രേമത്തില്‍ അസിസ്റ്റ് ചെയ്യാന്‍ പറഞ്ഞിരുന്നത്. ഞാന്‍ അല്‍ഫോണ്‍സിന്റെ കൂടെ തന്നെ മിക്ക സമയത്തും ഇരിക്കും. അസിസ്റ്റ് ചെയ്യാന്‍ പറഞ്ഞപ്പോള്‍, എനിക്കാണെങ്കില്‍ ഒരുപാട് ഒച്ചയെടുത്ത് ഓഡിയോ എടുക്കാനൊന്നും അറിയില്ല. ഒന്നുകില്‍ അത് അവര്‍ക്കൊരു ബുദ്ധിമുട്ടാകും. അല്ലെങ്കില്‍ എനിക്ക് അതൊരു ബുദ്ധിമുട്ടാകും.
വേറെ ആരെങ്കിലും വെക്കുന്നതായിരിക്കും നല്ലത് എന്ന് പറഞ്ഞ് ഞാന്‍ അതില്‍ നിന്ന് മാറി. പക്ഷേ ഫുള്‍ ടൈം അവരുടെ കൂടെ തന്നെയുണ്ടായിരുന്നു. ഷൂട്ടിന് ഒരാഴ്ച്ച മുമ്പ് ഈ ക്യാരക്ടര്‍ നീ ചെയ്‌തോ എന്ന് പറഞ്ഞ് ഒരോരുത്തര്‍ക്കും ഒരോന്ന് വീതിച്ച് കൊടുത്തപ്പോള്‍ ഇതെനിക്ക് കിട്ടി. അപ്പോള്‍ ഓക്കെ ഒരു പടം വെറുതെ നോക്കാം എന്ന് വിചാരിച്ചു. എന്താണ് പരിപാടി എന്ന് പോലും അറിയില്ല വെറുതെ പോയി അഭിനയിച്ചിട്ട് പോന്നു,’ അല്‍ത്താഫ് പറയുന്നു.
Content highlight: Althaf salim about premam movie