നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ് അല്‍ത്താഫ് സലീം. 2017 ല്‍ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമക്ക് ശേഷം അല്‍ത്താഫിന്റെ സംവിധാനത്തില്‍ വരാനിരിക്കുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര. ഫഹദ് ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിങ്ങനെ വന്‍താരനിര അണിനിരക്കുന്ന ചിത്രം നിര്‍മിക്കുന്നത് ആഷിഖ് ഉസ്മാനാണ്.
ഫാമിലി ഡ്രാമയ്ക്ക് ശേഷം റൊമാന്റിക് കോമഡി ചിത്രവുമായാണ് അല്‍ത്താഫ് എത്തുന്നത്. ഓടും കുതിര ചാടും കുതിര സിനിമയെ കുറിച്ച് അല്‍ത്താഫ് സംസാരിക്കുന്നു.
‘ചെയ്ത ഴോണറില്‍ തന്നെ വീണ്ടും സിനിമ ചെയ്യാന്‍ അത്ര താത്പര്യമില്ല. മാറിമാറി ചെയ്യുന്നതാണ് സംവിധാനത്തിലെ ത്രില്‍. ഫഹദിനോടാണ് ആദ്യം കഥ പറഞ്ഞത്. വളരെ വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷമാണ് ഫഹദ് ഓക്കെ പറഞ്ഞത്. കല്യാണിക്ക് കോമഡി വഴങ്ങുമെന്നു ബ്രോ ഡാഡി കണ്ടപ്പോള്‍ മനസ്സിലായതാണ്. മുംബൈ മലയാളിയായ രേവതിയും നായികാപ്രാധാന്യമുള്ള റോള്‍ ചെയ്യുന്നുണ്ട്.
സിനിമയുടെ ഒരുപാട് ഡീറ്റെയ്ല്‍സ് പറയാനാകില്ലെങ്കിലും കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്കു വരെ കാണാവുന്ന, മദ്യപാനമോ പുകവലിയോ ഒന്നുമില്ലാത്ത സമ്പൂര്‍ണ ലഹരിമുക്ത സിനിമയാണിത്. സുഹൃത്തായ ആഷിക് ഉസ്മാന്‍ നിര്‍മിച്ച്, വിനയ് ഫോര്‍ട്ടും സുരേഷ് കൃഷ്ണയും ലാല്‍ സാറും അനുരാജും സുധീര്‍ കരമനയും വിനീത് തട്ടിലുമൊക്കെ അഭിനയിക്കുന്ന ക്ലീന്‍ ഫാമിലി കോമഡി സിനിമയാണ് ഓടും കുതിര ചാടും കുതിര,’ അല്‍ത്താഫ് പറയുന്നു.
സിനിമയോടുള്ള തന്റെ അഭിനിവേശത്തെ കുറിച്ചും അദ്ദേഹം സംസാരിക്കുകയുണ്ടായി.
പത്താം ക്ലാസ്സില്‍ പഠിക്കുന്ന കാലം മുതലേ സിനിമകളോട് വലിയ ഇഷ്ട്ടമായിരുന്നുവെന്ന് അല്‍ത്താഫ് പറയുന്നു. അന്നൊക്കെ ശ്രീനിവാസന്‍, സത്യന്‍ അന്തിക്കാട്. പ്രിയദര്‍ശന്‍, വിജി തമ്പി സിനിമകളുടെ ഫാനായിരുന്നു താനെന്നും എല്ലാത്തരം സിനിമകളും കാണുമെങ്കിലും ഇവരുടെ സിനിമകളോട് പ്രത്യേക ഇഷ്ട്ടമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Altaf salim talks about his upcoming movie Oduum Kuthira Chaduum Kuthira