മോഹന്‍ലാലിന്റെ ഒറ്റയാള്‍ പോരാട്ടം തിയേറ്ററില്‍ നിന്ന് ഒ.ടി.ടിയിലേക്ക്
Entertainment news
മോഹന്‍ലാലിന്റെ ഒറ്റയാള്‍ പോരാട്ടം തിയേറ്ററില്‍ നിന്ന് ഒ.ടി.ടിയിലേക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 24th February 2023, 3:41 pm

മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത് ജനുവരി 26ന് തിയേറ്ററുകളിലെത്തിയ സിനിമയാണ് എലോണ്‍. ചിത്രത്തിന്റെ ഒടി.ടി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മാര്‍ച്ച് 3ന് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയാണ് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കുന്നത്.

അതിന് മുന്നോടിയായി അണിയറപ്രവര്‍ത്തകര്‍ പുതിയ ട്രെയിലറും പങ്കുവെച്ചിട്ടുണ്ട്. കൊവിഡും അതിനെ തുടര്‍ന്നു വന്ന ലോക് ഡൗണിലും ഫ്ളാറ്റിനുള്ളില്‍ ഒറ്റക്ക് പെട്ടുപോകുന്ന കാളിദാസന്‍ എന്ന വ്യക്തിയിലൂടെയാണ് എലോണ്‍ സിനിമ സഞ്ചരിക്കുന്നത്. അവിടെ നടക്കുന്ന അസ്വഭാവികമായ ചില സംഭവങ്ങളുമോക്കെയാണ് സിനിമയുടെ പ്രമേയം.

എന്നാല്‍ വലിയ പ്രതീക്ഷകളോടെ തിയേറ്ററിലെത്തിയ സിനിമക്ക് തിയേറ്ററില്‍ കാര്യമായ ചലനങ്ങള്‍ ഒന്നും തന്നെ സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നില്ല. സിനിമക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. മോശം തിരക്കഥ, ബി.ജി.എമ്മിന്റെ അതിപ്രസരം എന്നിവയാണ് എലോണിനെതിരെ ഉയര്‍ന്നുവന്ന പ്രധാന വിമര്‍ശനങ്ങള്‍.

സിനിമ തിയേറ്ററില്‍ ഒ.ടി.ടി റിലീസ് നടത്താനാണ് തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ നിര്‍ബന്ധപ്രകാരമാണ് തിയേറ്റര്‍ റിലീസ് നടത്തിയതെന്നും ഷാജി കൈലാസ് തന്നെ പറഞ്ഞിരുന്നു.

ഒ.ടി.ടി റിലീസ് ആദ്യം പ്രഖ്യാപിച്ചിരുന്നു എങ്കിലും പിന്നീട് മാറ്റം വരുത്തുകയായിരുന്നു. സിനിമ കഥ പറയുന്ന രീതി തിയേറ്ററില്‍ ലാഗായി അനുഭവപ്പെടുമെന്നും അതുകൊണ്ട് തിയേറ്റര്‍ റിലീസ് നടത്തുന്നില്ലെന്നുമായിരുന്നു ആദ്യം അറിയിച്ചത്. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

 

 

content highlight: alone ott release date