കേരളത്തിന്റെ സന്തോഷ് ട്രോഫിയിലെ പുറത്താകല്‍; എസ്.ബി.ഐയുടെ ഇടപെടലെന്ന് കായിക നിരീക്ഷകര്‍, വിവാദം ശക്തമാകുന്നു
Santhosh Trophy
കേരളത്തിന്റെ സന്തോഷ് ട്രോഫിയിലെ പുറത്താകല്‍; എസ്.ബി.ഐയുടെ ഇടപെടലെന്ന് കായിക നിരീക്ഷകര്‍, വിവാദം ശക്തമാകുന്നു
ന്യൂസ് ഡെസ്‌ക്
Saturday, 9th February 2019, 11:31 pm

തിരുവനന്തപുരം: സന്തോഷ് ട്രോഫിയില്‍ 2017ന് സമാനമായ പക്ഷപാതിത്വം നിറഞ്ഞ സെലക്ഷനാണ് കേരള ടീമിനെ ഇത്തവണ യോഗ്യത റൗണ്ടില്‍ തന്നെ പുറത്തേക്കുള്ള വഴിതെളിച്ചതെന്ന് റിപ്പോര്‍ട്ട്. എസ്.ബി.ഐ- കെ.എഫ്.എ. നടത്തിയ പക്ഷപാതി്ത്വ സെലക്ഷന്‍ ടീമിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചെന്നാണ് ആരോപണം.

2016നും 2017ലും സമാനാമയ രീതിയില്‍ സെലക്ഷന്‍ ഉണ്ടായിരുന്നു. അന്നത് വലിയ വിവാദവുമായി. പക്ഷെ ഇത്തവണയും 2017 ആവര്‍ത്തിച്ചതായി ഫുട്‌ബോള്‍ നിരീക്ഷകര്‍ വിലയിരുത്തുന്നു. അതാണ് കിരീടമെന്ന പകിട്ടുമായി എത്തിയിട്ടും കേരളം തോറ്റ് പുറത്തായത്.

വിവിധ ജില്ലകളോടുള്ള പക സെലക്ഷനില്‍ പ്രതിഫലിച്ചതായി കായിക നിരീക്ഷകര്‍ വിലയിരുത്തുന്നു. സീനിയര്‍ ജില്ലാ താരങ്ങളെ തഴഞ്ഞാണ് ബാങ്ക് ടീമില്‍ നിന്ന് നിലവാരമില്ലാത്ത കളിക്കാരെ തെരഞ്ഞെടുത്തത്. ഇതിനെതിരെ പരാതിയും ഉയര്‍ന്നിട്ടുണ്ട്.

ALSO READ: കേക്കുമായി പിറന്നാളാഘോഷിക്കാന്‍ അമ്മയെത്തി; കാത്തിരുന്നത് മകന്റെ വെന്തുരുകിയ ഒരു ജോഡി ബൂട്ടുകള്‍

ഇത്തരത്തില്‍ കളിക്കാരെ തെരഞ്ഞെടുക്കുന്നതില്‍ സെലക്ടര്‍മാര്‍ക്ക് കെ.എഫ്.എയുടെ പിന്തുണയുണ്ടെന്നാണ് വിവരം. കൂടൂതല്‍ താരങ്ങളെ കേരള ടീമിലെടുത്താല്‍ ജോലിക്കയറ്റം ബാങ്ക് ഓഫര്‍ ചെയ്യുന്നുണ്ട്. മാത്രമല്ല മറ്റു നേട്ടങ്ങളുണ്ടെന്നും പ്രമുഖ മലയാളം സ്‌പോര്‍ട്‌സ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇത്തവണ ഏഴു ബാങ്ക് താരങ്ങളെ ഉള്‍പ്പെടുത്തിയിരുന്നു. 2017ല്‍ എട്ടുപേരാണ് ഉണ്ടായത്. അന്ന് പരിശീലകന് വന്‍ സ്വീകരണം ബാങ്ക് നല്‍കിയിരുന്നു. സീനിയര്‍ സ്റ്റേറ്റ് കളിച്ച പലരേയും തഴഞ്ഞാണ് കേരള പ്രീമിയര്‍ ലീഗ് പോലും കളിക്കാത്ത ബാങ്ക് ടീമില്‍ നിന്ന് കൂടുതല്‍ താരങ്ങളെ എടുത്തത്.

2017ലും കഷ്ടിച്ചാണ് യോഗ്യതാ റൗണ്ട് കടന്നത്. അന്ന് സെമിയിലെത്തിയതിനാല്‍ കാര്യമായ വിവാദം ഉണ്ടായില്ല. ഇന്ന് കെ.പി.എല്‍ കളിക്കാന്‍ പോലും നിലവാരമില്ലാത്ത ബാങ്ക് താരങ്ങളെ എന്തിന് ഉള്‍പ്പെടുത്തിയെന്ന് ചോദ്യത്തിന് സെലക്ഷന്‍ കമ്മിറ്റി ഉത്തരം നല്‍കണമെന്നാണ് ഫുട്‌ബോള്‍ പ്രേമികളുടെ ആവശ്യം.

സന്തോഷ് ട്രോഫിയില്‍ കേരള ടീമിലേക്ക് പലരും സ്വാധീനമുപയോഗിച്ചാണ് എത്തുന്നത്. ഐലീഗ് താരങ്ങള്‍ക്കോ അന്തര്‍ ജില്ലാ താരങ്ങള്‍ക്കോ സന്തോഷ് ട്രോഫി 2019 ല്‍ അവസരം നല്‍കാത്തതിന് പിന്നില്‍ ബാങ്കിന്റെ കൈവിട്ട കളിയാണെന്നും ആരോപണമുണ്ട്.

കേരള ടീമിലെ ഇത്തരത്തിലുള്ള പക്ഷപാതിത്വം കാരണം കേരളത്തിന് പുറത്തേക്കുള്ള താരങ്ങളുടെ ഒഴുക്ക് കൂടുന്നുണ്ട്. തെലങ്കാന, പോണ്ടിച്ചേരിസ കര്‍ണാടക ടീമുകളിലേക്കാണ് കൊഴിഞ്ഞുപോക്ക് അധികവും. 2012 മുതല്‍ മലയാളി താരങ്ങള്‍ എത്തുന്നത് കരുത്തായെന്നാണ് സര്‍വീസസ് കോച്ചിന്റെ പ്രതികരണം.