ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബറോലിയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതായി ആരോപിച്ച് ഒരാളെ അറസ്റ്റ് ചെയ്തു. പ്രേംപാല്‍ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അങ്കിത് എന്ന പ്രാദേശിക സമുദായ അംഗം നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി.

നിയമവിരുദ്ധ മതം മാറ്റത്തിനായി പ്രേംപാല്‍ ഒരു പ്രത്യേക യോഗം സംഘടിപ്പിച്ചതായും എത്തിച്ചേര്‍ന്ന ആളുകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തതായും പരാതിയില്‍ പറയുന്നു.ഉത്തര്‍പ്രദേശ് നിയമവിരുദ്ധ മതപരിവര്‍ത്തന നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ പ്രേംപാലിന്റെ പക്കല്‍ നിന്നും ആറ് പുസ്തകങ്ങളും ഒരു നോട്ട്ബുക്കും ഒരു മൊബൈല്‍ ഫോണും പൊലീസ് കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്.സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരുകയാണെന്ന് ബറേലി എസ്.പി അന്‍ഷിക വര്‍മ പറഞ്ഞു.
ഉത്തര്‍പ്രദേശിലെ നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം നിര്‍ബന്ധിച്ചോ ഭീഷണിപ്പെടുത്തിയോ പ്രലോഭനങ്ങളിലൂടെയോ ഒരു വ്യക്തിയെ ഒരു മതത്തില്‍ നിന്ന് മറ്റൊരു മതത്തിലേക്ക് മാറ്റുന്നത് പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
Content Highlight: Allegation of attempted illegal religious conversion; one arrested in Uttar Pradesh.