മറ്റ് സംവിധായകരെല്ലാം അദ്ദേഹത്തിൻ്റെ ഫാൻസ്; അദ്ദേഹത്തെ തൃപ്‌തിപ്പെടുത്തത് മുൻഗണന: രജിഷ വിജയൻ
Entertainment
മറ്റ് സംവിധായകരെല്ലാം അദ്ദേഹത്തിൻ്റെ ഫാൻസ്; അദ്ദേഹത്തെ തൃപ്‌തിപ്പെടുത്തത് മുൻഗണന: രജിഷ വിജയൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 11th June 2025, 4:27 pm

ടെലിവിഷൻ അവതാരകയിൽ നിന്നും വെള്ളിത്തിരയിലേക്ക് കടന്നുവന്ന നടിയാണ് രജിഷ വിജയൻ. ആദ്യ ചിത്രമായ അനുരാഗ കരിക്കിൻ വെള്ളത്തിലൂടെ മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം രജിഷ സ്വന്തമാക്കി.

കർണൻ എന്ന ചിത്രത്തിലൂടെയാണ് രജിഷ തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രം വൻവിജയമായി മാറി. സൂര്യക്കൊപ്പം ജയ് ഭീം എന്ന ചിത്രത്തിലെ രജിഷയുടെ അഭിനയം എടുത്ത് പറയേണ്ട ഒന്നാണ്. മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ നടി അഭിനയിച്ചു. ഇപ്പോൾ മണിരത്നത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി.

മറ്റ് സംവിധായകരെല്ലാം മണിരത്നത്തിൻ്റെ ഫാൻസ് ആണെന്നും പ്രൊഡക്ഷൻ ബോയ് മുതൽ ഫസ്റ്റ് അസോസിയേറ്റ് വരെ അദ്ദേഹത്തിന്റെ ആരാധകരാണെന്നും രജിഷ വിജയൻ പറയുന്നു.

സെറ്റിൽ അദ്ദേഹത്തെ തൃപ്‌തിപ്പെടുത്തുന്നതാണ് എല്ലാവരുടെയും മുൻഗണനയെന്നും ചൂട് കൊണ്ട് അസ്വസ്ഥതപ്പെട്ട താൻ കണ്ടത് പൊരിവെയിലിൽ അദ്ദേഹം ഇരിക്കുന്നതാണെന്നും നടി പറഞ്ഞു.

മണിരത്നത്തിന് സദാസമയവും സിനിമയെപ്പറ്റി മാത്രമാണ് ചിന്തയെന്നും ആ പ്രൊഫഷണലിസം പകർത്താൻ താൻ ശ്രമിക്കാറുണ്ടെന്നനും രജിഷ കൂട്ടിച്ചേർത്തു. വനിതയോട് സംസാരിക്കുകയായിരുന്നു നടി.

‘മറ്റു സംവിധായകരെല്ലാം മണി സാറിൻ്റെ ഫാൻസ് ആണ്. മണി സാറിന്റെ സെറ്റിൽ പ്രൊഡക്ഷൻ ബോയ് മുതൽ അദ്ദേഹത്തിൻ്റെ ഫസ്റ്റ് അസോസിയേറ്റ് വരെ അദ്ദേഹത്തിന്റെ ആരാധകരാണ്. സെറ്റിൽ അദ്ദേഹത്തെ നൂറ് ശതമാനം തൃപ്‌തിപ്പെടുത്തുകയാണ് എല്ലാവരുടെയും മുൻഗണന.

കടുത്ത ചൂടിനെച്ചൊല്ലി അസ്വസ്ഥതപ്പെട്ട ഞാൻ കണ്ടത് പൊരിവെയിലിൽ അദ്ദേഹം ഇരിക്കുന്നതാണ്. വെയിലാണ് എന്ന് അദ്ദേഹം അറിയുന്നത് തന്നെയില്ല. സദാസമയവും സിനിമയെ പറ്റി മാത്രമാണ് ചിന്ത. അദ്ദേഹത്തിന്റെ സെറ്റിൽ നിന്ന് പോന്ന ശേഷം ആ പ്രൊഫഷണലിസം പകർത്താൻ ഞാൻ ശ്രമിക്കുന്നുണ്ട്,’ രജിഷ വിജയൻ പറയുന്നു.

Content Highlight: All other directors are his fans says Rajisha Vijayan