സിനിമ, ജീവിതം, നിലപാട്, വിവാദങ്ങള്‍ - നമ്മളറിയാതെ പോയ വിവേക്
അന്ന കീർത്തി ജോർജ്

നടന്‍, ഹാസ്യതാരം, ഗായകന്‍, ഇന്റര്‍വ്യൂവര്‍, ടെലിവിഷന്‍ താരം, സാമൂഹ്യപ്രവര്‍ത്തകന്‍ അങ്ങനെ ജീവിതത്തില്‍ ഒട്ടനവധി വേഷങ്ങളില്‍ നിറഞ്ഞാടിയ താരമാണ് തമിഴ് സിനിമകളിലൂടെ നമ്മളെയെല്ലാം പൊട്ടിച്ചിരിപ്പിച്ച വിവേക്. തമിഴില്‍ മാത്രമല്ല ദക്ഷിണേന്ത്യയൊട്ടാകെ വിവേകിനും സിറ്റുവേഷനുകള്‍ക്കനുസരിച്ച് ഇംപ്രവൈസ് ചെയ്തെടുത്ത വിവേകിന്റെ കോമഡികള്‍ക്കും ആരാധകരേറെയായിരുന്നു.

നിമിഷനേരത്തേക്ക് മാത്രം ചിരിപ്പിച്ച് കടന്നുപോകുന്ന കോമഡി കഥാപാത്രങ്ങളല്ലായിരുന്നു വിവേകിന്റേത്. സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കും ജാതീയതയ്ക്കും പാട്രിയാര്‍ക്കിക്കുമെതിരെ ആ കഥാപാത്രങ്ങള്‍ സംസാരിച്ചു. മസാല ആക്ഷന്‍ ചിത്രങ്ങളില്‍ വരെ വിവേകിന്റെ കഥാപാത്രങ്ങള്‍ മൂര്‍ച്ചയുള്ള ആക്ഷേപഹാസ്യങ്ങളുമായെത്തി ചിരിപ്പിച്ചും ചിന്തിപ്പിച്ചും കടന്നുപോയി.

ഓരോ സിനിമയും എഴുത്തുകാരന്റെയും സംവിധായകന്റെയും വീക്ഷണങ്ങളാണെന്നിരിക്കലും, ഷൂട്ടിംഗ് സമയത്ത് ഇംപ്രവൈസ് ചെയ്യുന്ന ഡയലോഗുകളിലൂടെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ നിലപാടുകള്‍ അറിയിച്ചു കൊണ്ടേയിരുന്നു.

തൊണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരങ്ങളിലും വെള്ളിത്തിരയില്‍ തിളങ്ങി നിന്ന വിവേക് കേരളത്തിലെ ഇന്നത്തെ യുവാക്കളുടെ കുട്ടിക്കാലത്തെ ഒഴിച്ചുകൂടാനാകാത്ത തമിഴ് സിനിമാ ഓര്‍മ്മയാണ്. എണ്‍പതുകളില്‍ സിനിമയിലെത്തി തൊണ്ണൂറുകളില്‍ വളര്‍ന്ന് രണ്ടായിരങ്ങളില്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്ന വിവേകിനെ പെട്ടെന്ന് സിനിമകളില്‍ നിന്നും കാണാതായത് മലയാളികള്‍ക്കിടയില്‍ വരെ ചോദ്യങ്ങളുയര്‍ത്തിയിരുന്നു.

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.