മനസിനക്കരയില്‍, നയന്‍താരക്ക് ക്യാമറയില്‍ റൈറ്റ് ഓഫ് എന്‍ട്രി മാത്രമാണ് ആദ്യം ഞാന്‍ കൊടുത്തത്, അതിന് ഒരു കാരണമുണ്ടായിരുന്നു: ഛായാഗ്രാഹകന്‍ അഴഗപ്പന്‍
Entertainment
മനസിനക്കരയില്‍, നയന്‍താരക്ക് ക്യാമറയില്‍ റൈറ്റ് ഓഫ് എന്‍ട്രി മാത്രമാണ് ആദ്യം ഞാന്‍ കൊടുത്തത്, അതിന് ഒരു കാരണമുണ്ടായിരുന്നു: ഛായാഗ്രാഹകന്‍ അഴഗപ്പന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 8th June 2025, 3:11 pm

 

മനസിനക്കരെയില്‍ നയന്‍താര അഭിനയിക്കുമ്പോള്‍ ഉണ്ടായ അനുഭവങ്ങളും ഓര്‍മകളും പങ്കുവെക്കുകയാണ് ഛായാഗ്രാഹകന്‍ അഴഗപ്പന്‍. സിറ്റിയില്‍ ജീവിച്ച് വളര്‍ന്ന ആളായതിനാല്‍ നയന്‍താരയുടെ ബോഡിലാങ്ക്വേജ് മനസിനക്കരയിലെ നാടന്‍ പെണ്‍കുട്ടിയിലേക്ക് അഡാപ്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

സിനിമയില്‍ തുടക്കത്തിലെ കുറച്ച് സീനുകളില്‍ താന്‍ ചില ആംഗിളുകള്‍ ഉപയോഗിച്ചിട്ടില്ലെന്നും അന്നത്തെ കാലത്ത് അഭിനേതാക്കള്‍ക്ക് അത്തരത്തില്‍ ഫിക്‌സടായ കുറച്ച് കാര്യങ്ങള്‍ ഉണ്ടായിരുന്നുവെന്നും അഴഗപ്പന്‍ പറയുന്നു. ഇന്ന് നയന്‍താര ഒരു വലിയ സൂപ്പര്‍ സ്റ്റാര്‍ ആയികഴിഞ്ഞെന്നും ഇന്ന് സിനിമയില്‍ ആര്‍ക്കും ക്യാമറയുടെ മുന്നില്‍ ബിഹേവ് ചെയ്യാനായി പറ്റുമെന്നും അദ്ദേഹം പറഞ്ഞു.

മനസിനക്കരയില്‍ താന്‍ അവരുടെ എന്‍ട്രി എല്ലാ ഫ്രെയിമിലും കൊടുത്തത് റൈറ്റ് ഓഫ് എന്‍ട്രിയാണെന്നും തുടക്കത്തിലെ കുറെ ഷോട്ടില്‍ അങ്ങനെ തന്നെയായിരുന്നുവെന്നും അഴഗപ്പന്‍ പറഞ്ഞു. ‘മെല്ലെ ഒന്ന് പാടി നിന്നെ’എന്ന ഗാനത്തിലാണ് താന്‍ നയന്‍താരയുടെ ഒരു ലെഫ്റ്റ് സൈഡില്‍ നിന്നുള്ള എന്‍ട്രി ആദ്യമായികൊടുത്തതെന്നും പാട്ട് കാണുമ്പോള്‍ ശ്രദ്ധിച്ചാല്‍ മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഫാരി ടി.വിയില്‍ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അഴഗപ്പന്‍.

‘സിനിമയില്‍ തുടക്കത്തിലെ കുറച്ച് സീനുകളിലൊന്നും നയന്‍താരയുടെ ചില ആംഗിളുകളൊന്നും ഉപയോഗിച്ചിരുന്നില്ല. ഇപ്പോള്‍ നയന്‍താരയുടെ ഏത് ആംഗിള്‍ എടുത്താലും സൂപ്പര്‍സ്റ്റാര്‍ ആയതുകൊണ്ട്, അതൊരു പ്രശ്‌നമല്ല. ഇന്ന് അങ്ങനെ ഒരു ബോഡിലാംഗ്വേജോ, അല്ലെങ്കില്‍ പെര്‍ഫോമെന്‍സ് എന്ന് പറയുന്നത് അവരുടെ നാച്വറല്‍ ബിഹേവിയര്‍ അക്‌സപ്പറ്റ് ചെയ്യാന്‍ സമൂഹം ആയികഴിഞ്ഞു. പക്ഷേ അന്ന് പ്രിസൈസഡ് ആയ കുറച്ച് സംഭവങ്ങള്‍ ആക്ടേഴ്‌സിന് ഫിക്‌സ് ചെയ്തിരുന്നു. പ്രേക്ഷകര്‍ക്കും അങ്ങനെ ഒരു മൈന്‍ഡ് സെറ്റായിരുന്നു. അതുപോലെ ഡയറക്ടേഴ്‌സും ഫിക്‌സ് ചെയ്തിരുന്നു.

ഇന്ന് അങ്ങനെ ഒന്ന് ഇല്ല. ഇപ്പോള്‍ എല്ലാവര്‍ക്കും അഭിനയിക്കാം, പെര്‍ഫോം ചെയ്യാം, ക്യാമറക്ക് മുന്നില്‍ ബിഹേവ് ചെയ്യാന്‍ പറ്റും എന്നൊരു കാലം ആയി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഞാന്‍ കോണ്‍ഷ്യസ് ആയിട്ട് ചില ആംഗിള്‍സൊക്കെ യൂസ് ചെയ്യുമായിരുന്നു. അതായത്, അവരുടെ എന്‍ട്രി എല്ലാ ഫ്രെയിമ്‌സും ഞാന്‍ ആ പടത്തില്‍ കൊടുത്തത് റൈറ്റ് ഓഫ് എന്‍ട്രിയാണ്. ക്യാമറയുടെ റൈറ്റില്‍ നിന്ന് അവര്‍ എന്റര്‍ ആകും. റൈറ്റില്‍ സംസാരിക്കും, പ്രൊഫൈല്‍ എടുത്താലും റൈറ്റ് പ്രൊഫൈല്‍ ആയിരിക്കും. ഫസ്റ്റ് ഷോട്ട് ഞാന്‍ ലെഫ്റ്റ് ഉപയോഗിച്ചത് മെല്ലെ ഒന്ന് പാടി എന്ന പാട്ടിലാണ്.

ഇനി കാണുമ്പോള്‍ ശ്രദ്ധിച്ചാല്‍ കാണം ലെഫ്റ്റില്‍ നിന്നാണ് സ്ലോ മോഷനില്‍ ഓടി വരുന്ന ഷോട്ട്. കാരണം അപ്പോഴത്തേക്കും അവര്‍ നമ്മുടെ കൂടെ ഒരു 50 ശതമാനത്തോളം വര്‍ക്ക് ചെയ്ത് കഴിഞ്ഞു. എല്ലാവരുടെയും മനസില്‍ അവരെ അക്‌സപ്റ്റ് ചെയ്ത് കഴിഞ്ഞു. ലൊക്കേഷനിലുള്ളവരും അക്‌സപ്റ്റ് ചെയ്തു. ക്യാമറയില്‍ കാണുന്ന എല്ലാവര്‍ക്കും ആ വിഷ്വല്‍ ഓക്കെയാണ്. അപ്പോഴേക്കും ഒരു കഥാപാത്രമായി മാറി കഴിഞ്ഞു. ഇനി ഏത് ആംഗിള്‍ വെച്ചാലും ഓക്കെ എന്ന് പറഞ്ഞിട്ടാണ്, ആ പാട്ടില്‍ ലെഫറ്റ് എന്‍ട്രി കൊടുത്തത്. പിന്നെ ലെഫ്റ്റ് ക്ലോസപ്പ്‌സ് ലെഫ്റ്റ് ആംങ്കിള്‍ എല്ലാം ഉപയോഗിച്ചിട്ടുണ്ട്,’ അഴഗപ്പന്‍ പറയുന്നു.

Content highlight: Alagappan talks about Nayanthara and manasinakkare movie