പറഞ്ഞ വാക്ക് തെളിയിക്കാന്‍ കഴിയില്ലെങ്കില്‍ പരസ്യമായി മാപ്പ് പറയണം; അസം മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് അഖില്‍ ഗൊഗോയ്
national news
പറഞ്ഞ വാക്ക് തെളിയിക്കാന്‍ കഴിയില്ലെങ്കില്‍ പരസ്യമായി മാപ്പ് പറയണം; അസം മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് അഖില്‍ ഗൊഗോയ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th July 2021, 1:53 pm

ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയെ വെല്ലുവിളിച്ച് എം.എല്‍.എ. അഖില്‍ ഗൊഗോയ്.

നിയമനിര്‍മ്മാണം നടത്തുകയല്ലാതെ നിയമസഭാംഗങ്ങള്‍ക്ക് മറ്റൊരു അധികാരമില്ലെന്ന ഹിമന്ത ബിശ്വ ശര്‍മ്മയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് അഖില്‍ ഗൊഗോയിയുടെ പ്രതികരണം.

‘ അസം മുഖ്യമന്ത്രി എം.എല്‍.എമാരുടെ അധികാരം കുറയ്ക്കാന്‍ ശ്രമിച്ചു. അദ്ദേഹത്തിന്റെ പ്രസ്താവന സ്ഥാപിത മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ്. ഒരു എം.എല്‍.എയുടെ അധികാരത്തെക്കുറിച്ച് സുപ്രീം കോടതിയുടെ വിധിന്യായങ്ങള്‍ ഉണ്ട്,” അദ്ദേഹം പറഞ്ഞു.

നിയമസഭയ്ക്കുള്ളില്‍ നിയമങ്ങള്‍ നിര്‍മ്മിക്കുകയല്ലാതെ ഒരു എം.എല്‍.എയ്ക്ക് മറ്റൊരുതരത്തിലുമുള്ള അധികാരങ്ങള്‍ ഇല്ലെന്ന് പറയുന്ന നിയമത്തിലെ വകുപ്പ് കാണിക്കണമെന്ന് ഗൊഗോയ് ഹിമന്തയെ വെല്ലുവിളിച്ചു.

‘അദ്ദേഹത്തിന് ഒരു ചട്ടവും കാണിക്കാന്‍ കഴിയുന്നില്ലെങ്കില്‍, അസമിലെ എം.എല്‍.എമാരെ അപമാനിക്കാന്‍ ശ്രമിച്ചതിന് അദ്ദേഹം പരസ്യമായി മാപ്പ് ചോദിക്കണം. അദ്ദേഹത്തിന്റെ പ്രസ്താവനയെ എതിര്‍ക്കാന്‍ സംസ്ഥാനത്തെ എല്ലാ എം.എല്‍.എമാരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഞാന്‍ ഇത് ഉന്നയിക്കും,’ അദ്ദേഹം പറഞ്ഞു.

ഹിമന്തയുടെ പ്രസ്താവന ജനാധിപത്യത്തിന് അപകടമാണെന്നും ഗൊഗോയ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

Content Highlights:  Akhil Gogoi Challenges Assam Chief Minister Over His Remark On Power Of MLAs