അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ താരങ്ങള്‍. ജൂണ്‍ ആറ് മുതല്‍ പത്ത് വരെയാണ് മത്സരം നടക്കുക. മുല്ലാന്‍പ്പൂരാണ് മത്സരത്തിന്റെ വേദി.
അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ താരങ്ങള്‍. ജൂണ്‍ ആറ് മുതല്‍ പത്ത് വരെയാണ് മത്സരം നടക്കുക. മുല്ലാന്‍പ്പൂരാണ് മത്സരത്തിന്റെ വേദി.
ഇപ്പോള്‍ ഈ മത്സരത്തിന് മുന്നോടിയായി കെ.എല്‍ രാഹുലിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര. രാഹുല്‍ തന്റെ ടെസ്റ്റ് കരിയറിന്റെ പീക്കിലാണെന്നും അവന്‍ ഒരിക്കലും ഇനിയൊരു പുതുമുഖ താരമല്ലെന്നും അദ്ദേഹം പറഞ്ഞു.

ആകാശ് ചോപ്ര. Photo: Mahi Patel/x.com
അനുഭവസമ്പത്തുള്ളതുകൊണ്ടും മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ളതിനാലും രാഹുലിനെ ഇന്ത്യയുടെ മികച്ച ടെസ്റ്റ് ബാറ്റര്‍മാരില്‍ ഒരാളെന്ന് വിളിക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിയോ ഹോട്സ്റ്റാറില്‍ സംസാരിക്കുകയായിരുന്നു ചോപ്ര.
‘കെ.എല്‍ രാഹുലിന്റെ ടെസ്റ്റ് കരിയര്‍ പീക്ക് സ്റ്റേജില്‍ എത്തിയിരിക്കുന്നു. അവന്‍ ഇനിയൊരു പുതുമുഖ താരമല്ല, ധാരാളം അനുഭവസമ്പത്തുള്ള കളിക്കാരനാണ്. ഈ ഫോര്‍മാറ്റില്‍ അവന്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. പ്രത്യേകിച്ച് വിദേശ പര്യടനങ്ങളില്‍ അവന്‍ തിളങ്ങി. ടെസ്റ്റ് ഫോര്‍മാറ്റിലെ ഇന്ത്യയുടെ മികച്ച ബാറ്റര്‍മാരില്‍ ഒരാളാണെന്ന് രാഹുലിനെ നിസംശയം വിളിക്കാം,’ ചോപ്ര പറഞ്ഞു.

കെ.എൽ രാഹുൽ. Photo: BCCI/x.com
അഫ്ഗാനെതിരെയുള്ള പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് രാഹുല്‍. ഇന്ത്യന്‍ ക്രിക്കറ്റ് മാറ്റിന്റെ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഈ റോളില്‍ താരത്തിന് വലിയ പങ്കുവഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിരാട് കോഹ്ലിയും രോഹിത് ശര്‍മയും വിരമിച്ചതിന് ശേഷം ഇന്ത്യന്‍ ബാറ്റിങ് നിരയില്‍, ടോപ് ഓര്‍ഡറില്‍ സീനിയര്‍ താരത്തിന്റെ ആവശ്യമുണ്ട്.
ടെസ്റ്റില്‍ ഓപ്പണിങ്ങില്‍ കളിച്ച് ഒരുപാട് റണ്‍സ് നേടിയ താരമാണ് രാഹുല്‍. അവന്‍ തന്റെ ഫോം നിലനിര്‍ത്തുകയും സ്ഥിരയാര്‍ന്ന പ്രകടനങ്ങള്‍ നടത്തേണ്ടതുമുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലെ ഓപ്പണിങ് സ്ഥാനം ഏകദിന ഫോര്‍മാറ്റിലേത് പോലെ അത്ര മത്സരാത്മകമല്ല. അതുകൊണ്ട് തന്നെ, യുവതാരങ്ങളെ നയിക്കുന്നതില്‍ രാഹുലിന്റെ പങ്ക് വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Akash Chopra says KL Rahul is India’s one of the best test batters