2010ല്‍ വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് അജു വര്‍ഗീസ്. ആ സിനിമയില്‍ കുട്ടുവെന്ന കഥാപാത്രമായിട്ടായിരുന്നു നടന്‍ അഭിനയിച്ചത്.
2010ല്‍ വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് അജു വര്‍ഗീസ്. ആ സിനിമയില്‍ കുട്ടുവെന്ന കഥാപാത്രമായിട്ടായിരുന്നു നടന്‍ അഭിനയിച്ചത്.
ശേഷം കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ 150ല്‍ അധികം സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. മലര്‍വാടി ആര്‍ട്‌സ് ക്ലബ് സിനിമയുടെ സമയത്ത് അജു, നിവിന്‍ പോളി ഉള്‍പ്പെടെയുള്ളവരെ ഇന്റര്‍വ്യു ചെയ്ത വീഡിയോ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ കാണാം.
സിനിമയുടെ ചിത്രീകരണത്തിന് ഇടയില്‍ മാഹിയില്‍ വെച്ച് ഷൂട്ട് ചെയ്ത ഇന്റര്‍വ്യു വീഡിയോ ആയിരുന്നു അത്. ഇപ്പോള്‍ ആ വീഡിയോയെ കുറിച്ച് പറയുകയാണ് അജു വര്‍ഗീസ്. ആദ്യ ഇന്റര്‍വ്യു ആയിട്ടും ജാഡയൊന്നുമില്ലാതെ സംസാരിച്ചല്ലോയെന്ന ചോദ്യത്തിന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘ആ വീഡിയോയില്‍ എന്നെ കാണാന്‍ തല്ലിപൊളിയാണ്. പിന്നെ അതില്‍ ജാഡയിട്ട് തന്നെയാണ് ഞാന്‍ സംസാരിച്ചിരിക്കുന്നത്. പക്ഷെ അതിലെ എന്റെ കോസ്റ്റിയൂം അങ്ങനെ ആയി പോയത് കൊണ്ടാണ്. ഷൂട്ടിന് ഇടയിലാണ് ആ ഇന്റര്‍വ്യു എടുക്കുന്നത്.
ഒരു പയ്യനായിരുന്നു അന്ന് ഞങ്ങളെ ഇന്റര്‍വ്യു ചെയ്തത്. അതൊരു ഒഫീഷ്യല്‍ മീഡിയയൊന്നും ആയിരുന്നില്ല. അവനാണ് ഞങ്ങളെ അന്ന് ആദ്യമായി ഇന്റര്‍വ്യു ചെയ്യുന്നത്. അവന്റെ പേര് എനിക്ക് പെട്ടെന്ന് കിട്ടുന്നില്ല.
ആള്‍ തന്നെ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് എനിക്ക് അയച്ച് തന്ന വീഡിയോ ആണത്. ഞാനാണ് ഇത് ഫേസ്ബുക്കില്‍ ഇട്ടതും. മാഹിയില്‍ വെച്ചായിരുന്നു ഇന്റര്‍വ്യു എടുത്തത്. അതിനെ കുറിച്ചുള്ള ഓര്‍മകള്‍ ഇപ്പോഴും ഫ്രഷാണ്.
മലര്‍വാടിയുടെ ദിവസങ്ങള്‍ ഇന്നും എന്റെ ഓര്‍മയിലുണ്ട്. ഈ ഇന്റര്‍വ്യു സിനിമയുടെ പാട്ടിന്റെ ഇടയിലാണ് ഷൂട്ട് ചെയ്തതെന്ന് തോന്നുന്നു. ‘മാന്യ മഹാജനങ്ങളേ’ എന്ന പാട്ടിന്റെ ഇടയിലാകണം,’ അജു വര്‍ഗീസ് പറയുന്നു.
Content Highlight: Aju Varghese Talks About An old Interview In Malarvaadi Arts Club Movie Shooting Time