വിദ്യാലയങ്ങളില്‍ വലിയൊരു മാറ്റത്തിന് തുടക്കമിട്ട സിനിമയായിരുന്നു ‘സ്താനാര്‍ത്തി ശ്രീക്കുട്ടന്‍’. നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത സിനിമ തിയേറ്ററില്‍ പരാജയപ്പെട്ടെങ്കിലും ഒ.ടി.ടിയില്‍ എത്തിയ ശേഷം ചര്‍ച്ചയായി.
വിദ്യാലയങ്ങളില്‍ വലിയൊരു മാറ്റത്തിന് തുടക്കമിട്ട സിനിമയായിരുന്നു ‘സ്താനാര്‍ത്തി ശ്രീക്കുട്ടന്‍’. നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത സിനിമ തിയേറ്ററില്‍ പരാജയപ്പെട്ടെങ്കിലും ഒ.ടി.ടിയില്‍ എത്തിയ ശേഷം ചര്‍ച്ചയായി.
കേരളവും കടന്ന് അന്യസംസ്ഥാനം വരെ ആ സിനിമയും പശ്ചാത്തലവും ചര്‍ച്ചയായി. ഇപ്പോള്‍ ചിത്രത്തെക്കുറിച്ചും കഥപാത്രമായ ചക്രപാണിയെക്കുറിച്ചും സംസാരിക്കുകയാണ് അജു വർഗീസ്.
‘എന്റെ കരിയറിലെ തീര്‍ത്തും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ചക്രപാണി. ഒരു അധ്യാപകന്‍ എങ്ങനെ ആകരുതെന്നതിന്റെ വ്യക്തമായ ഉദാഹരണം ആയിരുന്നു അത്,’ അജു വർഗീസ് പറഞ്ഞു.

ഈഗോയടക്കം ഒരുപാട് നെഗറ്റീവ് സ്വഭാവങ്ങളുള്ള ഒരാളാണ് ചക്രപാണി എന്ന കഥാപാത്രമെന്നും ആദ്യം ഈ സിനിമയില്‍ മറ്റൊരു വേഷമാണ് തനിക്ക് പറഞ്ഞിരുന്നതെന്നും അജു വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു. ആ കഥാപാത്രത്തിന് വേണ്ടി ഒരു അധ്യാപിക വേഷമാണ് സിനിമയില്‍ ആദ്യം തീരുമാനിച്ചതെന്നും എന്നാല്‍ അവര്‍ സമീപിച്ച പല നടിമാരും നെഗറ്റീവ് വേഷത്തില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയെന്നും അജു പറഞ്ഞു.
അപ്പോഴാണ് അധ്യാപികയ്ക്ക് പകരം അധ്യാപകന്‍ ആയാലോയെന്ന് സംവിധായകന്‍ ചിന്തിച്ചത് എന്നും അങ്ങനെ ചക്രപാണി എന്ന കഥാപാത്രം രൂപപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ കഥാപാത്രം താന്‍ ചെയ്താല്‍ നന്നായിരിക്കുമെന്ന് സംവിധായകന്‍ വിനീഷ് വിശ്വ നാഥിനും എഡിറ്റര്‍ കൈലാഷിനും കഥാകൃത്ത് ആനന്ദ് മന്മഥനും ക്യാമറാമാന്‍ അനൂപ് ശൈലജയ്ക്കും അസി. ഡയറക്ടര്‍ മുരളിക്കും തോന്നിയെന്നും അദ്ദേഹം പറഞ്ഞു.
ഇവര്‍ അഞ്ചുപേരും ചേര്‍ന്നാണ് ഈ സിനിമയുടെ കഥ എഴുതിയതെന്നും അവരുടെ സര്‍ട്ടിഫിക്കറ്റ് കിട്ടിയപ്പോള്‍ ആത്മവിശ്വാസത്തോടെ തന്നെ താന്‍ ഈ കഥാപാത്രത്തെ സ്വീകരിക്കുകയായിരുന്നുവെന്നും അജു വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.
ഏഴാം ക്ലാസില്‍ പഠിക്കുന്ന ശ്രീക്കുട്ടന്‍ എന്ന വിദ്യാര്‍ത്ഥി സ്വന്തം അധ്യാപകനില്‍ നിന്നും നേരിട്ട അവഗണനയും അമര്‍ഷവുമാണ് സിനിമയുടെ പശ്ചാത്തലം. ബാക്ക് ബെഞ്ച് എന്ന സങ്കല്‍പ്പത്തെ മാറ്റിമറിച്ചുകൊണ്ട് ക്ലൈമാക്‌സില്‍ സമത്വത്തിനായി നടപ്പിലാക്കിയ സീറ്റിങ് അറേജ്‌മെന്‍സ് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. അര്‍ധ വൃത്താകൃതിയില്‍ സീറ്റിട്ട് അധ്യാപകന്‍ നടുക്ക് നില്‍ക്കുന്ന രീതിയിലുള്ള ക്ലാസ് റൂം ആണ് സിനിമയില്‍ കാണിക്കുന്നത്. ഇത് കേരളത്തിന് പുറമെ തമിഴ്‌നാട്, ബംഗാള്‍, ഹൈദരാബാദ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ സ്‌കൂളുകളില്‍ മാറ്റം വരുത്തി.
Content Highlight: Aju Varghese talking about Chakrapani Character