ദൃശ്യം 2 നവംബറില്‍ തിയേറ്റര്‍ റിലീസ് ചെയ്യും; വമ്പന്‍ പ്രതീക്ഷയില്‍ ആരാധകര്‍
Entertainment news
ദൃശ്യം 2 നവംബറില്‍ തിയേറ്റര്‍ റിലീസ് ചെയ്യും; വമ്പന്‍ പ്രതീക്ഷയില്‍ ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 21st June 2022, 3:46 pm

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ പുറത്തുവന്ന ദൃശ്യം. ഒന്നാം ഭാഗത്തിന്റെ വന്‍ വിജയത്തിന് ശേഷം ദൃശ്യത്തിന്റെ രണ്ടാം ഭാഗവും പുറത്തുവന്നിരുന്നു. രണ്ട് ഭാഗങ്ങളും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.

നിരവധി ഭാഷകളിലേക്ക് ദൃശ്യം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ഒന്നാം ഭാഗം റീമേക്ക് ചെയ്ത പോലെ തന്നെ രണ്ടാം ഭാഗവും പല ഭാഷകളില്‍ റീമേക്ക് ചെയ്തിരുന്നു.


ഹിന്ദിയില്‍ ദൃശ്യത്തിലെ നായകനായി എത്തിയത് അജയ് ദേവ്ഗണ്‍ ആയിരുന്നു. രണ്ടാം ഭാഗത്തിലും അദ്ദേഹം തന്നെയാണ് നായകന്‍. ഇപ്പോഴിതാ ഹിന്ദിയിലെ ദൃശ്യം രണ്ടാം ഭാഗത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. നവംബര്‍ 18നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. അജയ് ദേവ്ഗണ്‍ തന്നെയാണ് റിലീസ് തിയ്യതി ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്.

അഭിഷേക് പത്തക്കാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പനോരമ സ്റ്റുഡിയോസിന്റെ ബാനറില്‍ ബുഷന്‍ കുമാര്‍, കുമാര്‍ പത്തക്ക്, കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. തബു, ശ്രിയ ശരണ്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Content Highlight : Ajay Devgu’s Drishyam 2 Release on november