ഐശ്വര്യ റായ്‌യെ വിമര്‍ശിച്ച് ഹാസ്യതാരം, മാപ്പ് പറഞ്ഞ് അക്ഷയ് കുമാര്‍
Entertainment news
ഐശ്വര്യ റായ്‌യെ വിമര്‍ശിച്ച് ഹാസ്യതാരം, മാപ്പ് പറഞ്ഞ് അക്ഷയ് കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 19th January 2023, 3:04 pm

ഹാസ്യനടന്‍ റസല്‍ പീറ്റേഴ്‌സ് കുറച്ച് കാലങ്ങള്‍ക്ക് മുമ്പ് ഐശ്യര്യ റായ്‌യുടെ പ്രകടനത്തെ കുറിച്ച് മോശമായി ഒരു പ്രസ് മീറ്റില്‍ സംസാരിക്കുന്ന വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വന്നിരിക്കുകയാണ്. ആ പരാമര്‍ശങ്ങള്‍ വലിയ വിവാദത്തിലേക്കും നീങ്ങിയിരുന്നു. ഐശ്വര്യയുടെ പങ്കാളിയും നടനുമായ അഭിഷേക് ബച്ചനെ കുറിച്ച് വരെ റസല്‍ പരാമര്‍ശം നടത്തിയിരുന്നു. അന്ന് അവിടെയുണ്ടായിരുന്ന അക്ഷയ് കുമാറിന് പോലും റസലിന്റെ വാക്കുകള്‍ ഇഷ്ടപ്പെട്ടിരുന്നില്ല.

താന്‍ ബോളിവുഡ് സിനിമകളുടെ ആരാധകനല്ലെന്നും അധികമായ മെലോഡ്രാമ സഹിക്കാന്‍ തനിക്ക് കഴിയില്ലെന്നും പത്രസമ്മേളനത്തില്‍ റസല്‍ പറഞ്ഞു. ‘ഞാന്‍ ബോളിവുഡിനെ വെറുക്കുന്നു. അവിടുത്തെ സിനിമകളെല്ലാം ഭയങ്കര മോശമാണ്. ഇത് എന്റെ അഭിപ്രായമാണ്. ഇവരെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന നിരവധി ആളുകളുണ്ട്. പാട്ടും നൃത്തവും നാടകീയമായ കരച്ചിലുമൊന്നും എനിക്ക് ഇഷ്ടമല്ല.

എന്റെ ജീവിതത്തില്‍ ഒരു ബോളിവുഡ് സിനിമ പോലും ഞാന്‍ കണ്ടിട്ടില്ല. ചില സംവിധായകരെങ്കിലും നല്ല സിനിമകള്‍ ചെയ്യാന്‍ തയാറാകുമെന്നാണ് ഞാന്‍ കരുതുന്നത്. മോശം അഭിനയത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഐശ്വര്യ റായ്. സുന്ദരമായ മുഖമുണ്ടായാല്‍ ബോളിവുഡില്‍ സൂപ്പര്‍സ്റ്റാറാകാമെന്ന് അവര്‍ തെളിയിച്ചു.

തുടര്‍ന്ന് നിരവധി വിവാദങ്ങള്‍ ഉയര്‍ന്നു വന്നു. വനിതാ സംഘടനകളടക്കം റസല്‍ മാപ്പ് പറയണമെന്ന ആവശ്യവുമായി മുമ്പോട്ട് വന്നിരുന്നു. റസലിന്റെ പിതാവും നിര്‍മാതാവുമായ അജയ് വിര്‍മാനി ഈ വിഷയത്തില്‍ മാപ്പ് പറഞ്ഞുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോട്ട് ചെയ്തത്.

അക്ഷയ് കുമാര്‍ വരെ ഈ വിഷയത്തില്‍ അഭിഷേക് ബച്ചനോട് മാപ്പ് പറഞ്ഞിരുന്നവെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോട്ട് ചെയ്തത്. ഇത്രയും കാലം ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടും റസല്‍ ഇങ്ങനെ ചെയ്തത് മോശമായി എന്നാണ് അക്ഷയ് കുമാര്‍ പറഞ്ഞത്. എന്നാല്‍ അത്രയും മോശം പരാമര്‍ശം എശ്വര്യക്കെതിരെ റസല്‍ നടത്തിയിട്ടും അക്ഷയ് പ്രതികരിച്ചില്ലെന്ന വിമര്‍ശനം ആരാധകര്‍ നേരത്തെ തന്നെ ഉയര്‍ത്തിയിരുന്നു.

CONTENT HIGHLIGHT: AISWARYA RAI OLD VIDEO VIRAL IN SOCIAL MEDIA