'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' തമിഴ് റീമേക്കില്‍ നായികയായി ഐശ്വര്യ രാജേഷ് ; ചിത്രീകരണം കാരക്കുടിയില്‍
Movie Day
'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' തമിഴ് റീമേക്കില്‍ നായികയായി ഐശ്വര്യ രാജേഷ് ; ചിത്രീകരണം കാരക്കുടിയില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 23rd February 2021, 7:43 pm

ചെന്നൈ: നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളില്‍ എത്തിയ  ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സിനിമയുടെ തമിഴ് റീമേക്കില്‍ ഐശ്വര്യ രാജേഷ് നായികയാവുമെന്ന് റിപ്പോര്‍ട്ട്.

മലയാളത്തില്‍ ജിയോ ബേബി സംവിധാനം ചെയ്ത ഈ ചിത്രം തമിഴിലും തെലുങ്കിലും ഒരുക്കുന്നത് ജയംകൊണ്ടേന്‍, കണ്ടേന്‍ കാതലൈ, സേട്ടൈ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത കണ്ണനാണ്.

തമിഴ്, തെലുങ്ക് ഭാഷകളില്‍ ഒരേ സമയം ഒരുക്കുന്ന ചിത്രത്തിലെ താരങ്ങളെ ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കാരക്കുടിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

പി.ജി മുത്തയ്യയാണ് ക്യാമറ.രാജ്കുമാറാണ് ആര്‍ട്ട് വിഭാഗം. സംഭാഷണം പട്ടുകോട്ടൈ പ്രഭാകര്‍. മലയാളത്തിലെ ആദ്യത്തെ ഗ്ലോബല്‍ സ്ട്രീമിങ് സര്‍വീസായ നീസ്ട്രീം ഒ.ടി.ടി വഴിയായിരുന്നു ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ റിലീസ് ചെയ്തത്.

യു.എസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നീസ്ട്രീം ഒ.ടി.ടി മലയാളത്തില്‍ നിന്നുള്ള ആദ്യത്തെ ഗ്ലോബല്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോം കൂടിയാണ്.
സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ തോമസ് ആയിരുന്നു. ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്. സംഗീതം സൂരജ് എസ് കുറുപ്പ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍ പണിക്കര്‍ എന്നിവരാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Aishwarya Rajesh to star in Tamil remake of ‘Great Indian Kitchen’; Filming in Karaikudi