റിയാലിറ്റി ഷോകളിൽ നിന്നും സിനിമയിലേക്കെത്തിയ വ്യക്തിയാണ് ഐശ്വര്യ രാജേഷ്. 2011ൽ പുറത്തിറങ്ങിയ അവർകളും ഇവരും എന്ന ചിത്രത്തിലൂടെയാണ് അവർ സിനിമയിലേക്കെത്തിയത്. 2017ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങൾ എന്ന ചിത്രത്തിലൂടെ അവർ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു.
തുടർന്ന് സഖാവ് എന്ന ചിത്രത്തിലും അഭിനയിച്ചു. വിവിധ ഭാഷകളിൽ സജീവമാണ് നടി. ഇപ്പോൾ സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഐശ്വര്യ രാജേഷ്.
ഓരോ കഥാപാത്രം ചെയ്യുമ്പോഴും ചലഞ്ചിങ്ങായിട്ടാണ് താൻ കാണുന്നതെന്നും ഈ ക്യാരക്ടർ മറ്റാര് ചെയ്താലും നന്നാകില്ലെന്ന് തോന്നിപ്പിക്കണമെന്നും ഐശ്വര്യ രാജേഷ് പറയുന്നു. അതിനായി താൻ ഓരോ സിനിമയിലും ശ്രദ്ധിക്കുന്നുണ്ടെന്നും തനിക്ക് ഇമോഷൻ കൂടുതലാണെന്നും അവർ പറഞ്ഞു.
ഒരു സിനിമയുടെ ലൊക്കേഷനിൽ താൻ അവരുടെ കഥകൾ കേട്ട് ഗ്ലിസറിൻ ഇല്ലാതെ തന്നെ കരഞ്ഞെന്നും ആ സിനിമ തന്നെ വളരെയധികം സ്വാധീനിച്ച സിനിമയാണെന്നും നടി കൂട്ടിച്ചേർത്തു. നാന വാരികയോട് സംസാരിക്കുകയായിരുന്നു ഐശ്വര്യ രാജേഷ്.
‘ഓരോ കഥാപാത്രം ചെയ്യുമ്പോഴും അതിനെ ചലഞ്ചിങ്ങായിട്ടാണ് ഞാൻ കാണുന്നത്. ആ സിനിമ കാണുന്ന ഓരോരുത്തരേയും ഈ ക്യാരക്ടർ മറ്റാര് ചെയ്താലും ഇത്ര മനോഹരമായി അഭിനയിച്ചിട്ടുണ്ടാവില്ല എന്ന് തോന്നിപ്പിക്കണം. അതിനായി ഞാൻ ഓരോ സിനിമയിലും വളരെയധികം ശ്രദ്ധിക്കുന്നുണ്ട്.
ഞാൻ കുറച്ച് ഇമോഷണൽ സ്വഭാവക്കാരി കൂടിയാണ്. ആരെങ്കിലും അവരുടെ ബുദ്ധിമുട്ടുകൾ പറഞ്ഞാൽ ഞാൻ കരയും. രാസസിങ്കം എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് അവിടെയുണ്ടായിരുന്നവരുടെ കഥകൾ കേട്ട് ഗ്ലിസറിൻ ഇല്ലാതെതന്നെ റിയലായി ഞാൻ കരഞ്ഞിട്ടുണ്ട്. ആ സിനിമ എന്നെ വളരെയധികം സ്വാധീനിച്ച സിനിമയാണ്,’ ഐശ്വര്യ രാജേഷ് പറയുന്നു.
Content Highlight: Aishwarya Rajesh Talking about Her Imotions